Saturday February 25, 2017
Latest Updates

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളി പത്താം വര്‍ഷ ജൂബിലി നിറവില്‍

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളി പത്താം വര്‍ഷ ജൂബിലി നിറവില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പത്താം വര്‍ഷ ജൂബിലി ആഘോഷങ്ങള്‍ മെയ് 27 മുതല്‍ ജൂണ്‍ 4 വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. മെയ് 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ കൊയ്‌നോണിയ 2016 (കുടുംബ സംഗമം) നടത്തപ്പെടും. നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിക്കുവിന്‍ (ലേവ്യ പുസ്തകം 19:2) എന്നതാണ് മുഖ്യ ചിന്താവിഷയം. ക്ലാസുകള്‍, വിവിധ സമ്മേളനങ്ങള്‍, ചര്‍ച്ചകള്‍, നമസ്‌കാരങ്ങള്‍, വിശുദ്ധ കുര്‍ബ്ബാന, ബൈബിള്‍ നാടകം എന്നിവ കൊയ്‌നോണിയയുടെ ഭാഗമായി നടത്തപ്പെടും. അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ക്ലാസ്സിനും ആരാധനക്കും നേതൃത്വം നല്‍കും.

ജൂബിലി ആരാധനയും സമ്മേളനവും ജൂണ്‍ 4 ശനിയാഴ്ച നടത്തപ്പെടും. രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ജൂബിലി സമ്മേളനം അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഫാ. റ്റി. ജോര്‍ജ്, ഫാ. നൈനാന്‍ പി. കുര്യാക്കോസ്, റവ. ഫിലിപ്പ് വര്‍ഗീസ്, ഫാ. ആന്റണി ചീരംവേലില്‍, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. എല്‍ദോ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജൂബിലി ശുശ്രൂഷകളിലേക്ക് എല്ലാ വിശ്വാസികളേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

ജൂബിലി ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. അനിഷ് കെ. സാം, കൈക്കാരന്‍ അലക്‌സ് പി. ഏബ്രഹാം, സെക്രട്ടറി ബിനു വര്‍ഗീസ്, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

വിശദവിവരങ്ങള്‍ക്ക്: ഫാ. അനീഷ് സാം:Mob:0892288818

Scroll To Top