Friday December 02, 2016
Latest Updates

മാര്‍ തോമാശ്ലിഹയുടെ ദുക്‌റാന:ഡബ്ലിനിലെ താലയില്‍ വെള്ളിയാഴ്ച്ച തിരുനാള്‍ ആഘോഷം

മാര്‍ തോമാശ്ലിഹയുടെ ദുക്‌റാന:ഡബ്ലിനിലെ താലയില്‍ വെള്ളിയാഴ്ച്ച തിരുനാള്‍ ആഘോഷം

ഡബ്ലിന്‍: സീറോ മലബാര്‍ സഭ ജൂലൈ 3 വെള്ളിയാഴ്ച ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലിഹയുടെ ദുക്‌റാന തിരുനാള്‍ ആഘോഷിക്കുന്നു.തോമാശ്ലിഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനം ആഗോള സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ സഭാദിനമായി ആചരിക്കുന്ന കടപെട്ട വിശുദ്ധ ദിനമായതിനാല്‍ ഈ ആദ്യവെള്ളിയാഴ്ച നടത്തപെടുന്ന വിശുദ്ധ കുര്‍ബാനയിലും മാര്‍ തോമാശ്ലിഹയുടെ ഓര്‍മദിന പ്രാര്‍ത്ഥന കളിലും ആദ്യവെള്ളിയാഴ്ച ശുശ്രുഷകളിലും പങ്കുചേര്‍ന്നു അനുഗ്രഹീതരാകാന്‍ ഏവരേയും ഏവരെയും സ്വാഗതം ചെയ്യുന്നതായി സഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

ദുഃഖ:റാനയോട് അനുബന്ധിച്ച് താല അയില്‍സ്ബറി സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ ജൂലൈ 3 വൈകുന്നേരം 6 മുതല്‍ 8:30 വരെയാണ് തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 
ഫാ. ജോണ്‍ പുതുവ(പ്രിസണ്‍ മിനിസ്ട്രി,ഇന്ത്യ) തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.
ഏവര്‍ക്കും ദുക്‌റാന തിരുനാള്‍ മംഗളങ്ങള്‍ നേരുന്നതായി മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ആന്റണി ചീരംവേലില്‍. ഫാ. ജോസ് ഭരണികുളങ്ങര എന്നിവര്‍ അറിയിച്ചു.

Scroll To Top