Thursday December 08, 2016
Latest Updates

സ്റ്റീഫന്‍സ് ഡേ സെയില്‍ മഴയില്‍ മുങ്ങി,ജനം വിട്ടു നിന്നു,പ്രതീക്ഷിച്ച വ്യാപാരം നടന്നില്ല 

സ്റ്റീഫന്‍സ് ഡേ സെയില്‍ മഴയില്‍ മുങ്ങി,ജനം വിട്ടു നിന്നു,പ്രതീക്ഷിച്ച വ്യാപാരം നടന്നില്ല 

PHOTO :ബ്രൌണ്‍ തോമസിലേയ്ക്ക് ഇരച്ചു കയറുന്ന ഉപഭോക്താക്കള്‍

ഡബ്ലിന്‍: സെന്റ് സ്റ്റീഫന്‍സ് ഡേ സെയില്‍ മഴയില്‍ മുങ്ങി.ഏറെ പ്രതീക്ഷയോടെ രാജ്യത്തെ വ്യാപാരികള്‍ കാത്തിരുന്ന വര്‍ഷാവസാന സെയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്നടിയുന്നതായി റിപ്പോര്‍ട്ടുകള്‍.

ഡബ്ലിന്‍ സിറ്റിയിലെ വ്യാപാരികള്‍ ഓരോ മണിക്കൂറിലും ആകെ 5 മില്യന്റെ വ്യാപാരമാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്നലെ അതിന്റെ പകുതിപോലും നടന്നില്ലെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.സിറ്റി സെന്റര്‍ മേഖലയില്‍ സാധാരണ ദിവസത്തെ തിരക്ക് മാത്രമേ അനുഭവപ്പെട്ടുള്ളൂ.രാജ്യത്തൊട്ടാകെ ഇതേ സ്ഥിതിയായിരുന്നു,രാവിലെ വില്‍പ്പനയുടെ ആദ്യ മണിക്കൂറുകളില്‍ കടകളില്‍ ക്യൂ ദൃശ്യമായിരുന്നു.എന്നാല്‍ പിന്നീട് സ്ഥിതി മാറി.വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച കടകളില്‍ പോലും തിരക്കുണ്ടായില്ല.

ആര്‍ണോര്‍ട്‌സ് ,ബ്രൌണ്‍ തോമസ് തുടങ്ങിയ ഷോപ്പുകളില്‍ പക്ഷേ ജനങ്ങളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു.ബാഗുകളും ഇലക്ട്രോണിക്‌സ് സാധനങ്ങളും ആദ്യ മണിക്കൂറുകളില്‍ ഇവിടെ വിറ്റഴിയപ്പെട്ടു.ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ 70 % സെയിലെ ഇന്നലെ നടന്നുള്ളൂ എന്നാണ് പ്രാഥമിക കണക്കുകള്‍ കുട്ടികളുടെ റെഡിമേഡ് തുണിത്തരങ്ങള്‍,മെന്‍സ് വെയര്‍,വിമന്‍സ് വെയര്‍ എന്നിവയുള്ള കടകള്‍,ഫര്‍ണിച്ചര്‍ കടകള്‍,ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ വില്ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ എല്ലാം വന്‍ വിലക്കുറവ് അടുത്ത ദിവസങ്ങളിലും ലഭ്യമാണ്.



Scroll To Top