Thursday December 08, 2016
Latest Updates

സെന്റ് പാട്രിക്‌സ്:അയര്‍ലണ്ടിന്റെ ശബ്ദം …

സെന്റ് പാട്രിക്‌സ്:അയര്‍ലണ്ടിന്റെ ശബ്ദം …

യര്‍ലണ്ടിന്റെ പാട്രണ്‍ സെയിന്റാണ് സെന്റ് പാട്രിക്. അദ്ദേഹത്തിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 17 ആണ് സെന്റ് പാട്രിക്‌സ് ഡേ ആയി അയര്‍ലണ്ടിലെങ്ങും ആഘോഷിക്കുന്നത്.

ഐറിഷ് നാടോടിക്കഥകള്‍ പ്രകാരം എ.ഡി 387ഓടെ വെയില്‍സിലാണ് സെന്റ് പാട്രിക്കിന്റെ ജനനം. 14ാം വയസ്സില്‍ ഐറിഷ് കടല്‍ക്കൊള്ളക്കാരാല്‍ തട്ടിയെടുക്കപ്പെട്ട അദ്ദേഹം 20ാം വയസ്സുവരെ ഒരു ആട്ടിടയനായി സ്ലെമിഷ് പര്‍വ്വത്തില്‍ കഴിയുകയുണ്ടായി. ശേഷം ചില നാവികരുടെ സഹായത്താല്‍ അദ്ദേഹം തിരിച്ച് സ്വന്തം നാട്ടിലെത്തി.

ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ‘അയര്‍ലണ്ടിന്റെ ശബ്ദം’ ആകാന്‍ ദൈവം തന്നെ ഉപദേശിക്കുന്നതായി അദ്ദേഹത്തിനു തോന്നുകയും, തുടര്‍ന്ന് രാജ്യത്തുടനീളം ക്രിസ്തുമതം പ്രചരിപ്പിക്കുകയും നിരവധി പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു.

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവയുടെ സങ്കല്‍പ്പമായി മൂന്നിലകളുള്ള ഷാംറോക്ക് ചെടി കൈയില്‍ വച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നത്. അതിനാല്‍ത്തന്നെ ഷാംറോക്ക് ചെടി അയര്‍ലണ്ടിന്റെ സംസ്‌കാരവുമായി സര്‍വ്വഥാ ബന്ധിക്കപ്പെട്ടിരിക്കുന്നു.

സെന്റ് പാട്രിക്‌സ് ഡേയുടെ ഭാഗമായി രാജ്യത്തെങ്ങും പരേഡുകളും സാംസ്‌കാരിക ഘോഷയാത്രകളും നടത്തി വരുന്നു. ഡേയുടെ ഭാഗമായി പലരും സെന്റ് പാട്രിക്‌സ് വസിച്ച സ്ലെമിഷ് പര്‍വ്വതം കയറുകയും ചെയ്യുന്നു.

1916ലെ ഈസ്റ്റര്‍ റൈസിങ്ങിന്റെ 100 വാര്‍ഷികമാണ് ഇത് എന്നതും ഇത്തവണത്തെ സെന്റ് പാട്രിക്‌സ് ഡേയെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കുന്നു. ന്യൂയോര്‍ക്ക്, ഡബ്ലിന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അണിനിരക്കുന്ന ഘോഷയാത്രകള്‍ നടക്കുക.

Scroll To Top