Sunday December 04, 2016
Latest Updates

സെന്റ് പാട്രിക്‌സ് ദിനത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി,ഡബ്ലിനില്‍ പരേഡില്‍ പങ്കെടുക്കാന്‍ അഞ്ചു ലക്ഷം പേരെത്തും

സെന്റ് പാട്രിക്‌സ് ദിനത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി,ഡബ്ലിനില്‍ പരേഡില്‍ പങ്കെടുക്കാന്‍ അഞ്ചു ലക്ഷം പേരെത്തും

ഡബ്ലിന്‍ :സെന്റ് പാട്രിക്‌സ് ദിനത്തെ വരവേല്‍ക്കാന്‍ അയര്‍ലണ്ട് ഒരുങ്ങി. വര്‍ണ്ണാഭമായ. പരിപാടികളാണ് സെന്റ് പാട്രിക് ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഉച്ചക്ക് 11.30നു ശേഷം പാര്‍നല്‍ സ്‌ക്വയറില്‍ നിന്നും പരേഡ് ആരംഭിക്കും. അയര്‍ലണ്ടിന്റെ പ്രൌഡിയും പാരമ്പര്യവും വിളിച്ചോതുന്ന ചടങ്ങുകളാണ് ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.2.30 നോടെ പരേഡിന് സമാപനമാവും.
അഞ്ചുലക്ഷം പേര്‍ പരേഡില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു ലക്ഷത്തോളം ടൂറിസ്റ്റുകളും ഇവരില്‍ ഉള്‍പ്പെടും.
വര്‍ണ്ണാഭമായ പരേഡിന് അകമ്പടി സേവിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബാന്‍ഡുകള്‍ കൂടി പങ്കെടുക്കുന്നുണ്ട്.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാന്‍ഡുകളും സെന്റ് പാട്രിക് ദിന പരേഡ് കൊഴുപ്പിക്കാന്‍ ഡബ്ലിനില്‍ എത്തിക്കഴിഞ്ഞു.ഡബ്ലിന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ഒത്തുചേരുന്ന പരേഡ് സംഘം അയര്‍ലണ്ടിന്റെ എല്ലാ സൌന്ദര്യവും വിളിച്ചോതുന്ന രീതിയില്‍ പരിപാടികള്‍ അവതരിപ്പിക്കും. അടുത്ത 100 വല്‍സരക്കാലത്തേയ്ക്ക് ഒരു തിരനോട്ടം ” എന്ന തീമിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ സെന്റ് പാട്രിക്‌സ് ദിനം ആഘോഷിക്കുന്നത്

സെന്റ് പാട്രിക് ദിനം ആഘോഷങ്ങളോട് അനുബന്ധിച്ച് ഒട്ടേറെ നയനമനോഹരമായ കാഴ്ച്ചകളോരുക്കി ഡബ്ലിന്‍ നഗരം സഞ്ചാരികളെ കാത്തിരിക്കുകയാണ് . പാര്‍നല്‍ സ്‌കയറില്‍ നിന്നാണ് ഡബ്ലിനിലെ പരേഡ് ആരംഭിക്കുന്നത്. തുടര്‍ന്ന് ഒ ‘ കോണല്‍ സ്ട്രീറ്റിലൂടെ പരേഡ് കടന്നു പോകും. ഒ ‘കൊണേല്‍ ബ്രിഡ്ജ് കടക്കുന്ന പരേഡ് വെസ്റ്റ്‌മോര്‍ലന്‍ഡ് സ്ട്രീറ്റില്‍ എത്തിച്ചേരും. ഡെയിം സ്ട്രീറ്റ്, ലോര്‍ഡ് എഡ്വേര്‍ഡ് സ്ട്രീറ്റ് എന്നിവടങ്ങളിലൂടെ കടന്നു പോകുന്ന പരേഡ് പാട്രിക് സ്ട്രീറ്റിലൂടെ സഞ്ചരിച്ച് സെന്റ് പാട്രിക് കത്ത്രീഡലിനു സമീപം സമാപിക്കും

മലയാളി സാന്നിദ്ധ്യം ശ്രദ്ധേയമാകുക സ്ലൈഗോയിലും,ബ്ലാഞ്ചാസ് ടൌണിലും

ഡബ്ലിന്‍:ഡബ്ലിനിലെ ഫിംഗല്‍ കൌണ്ടി കൌണ്‍സില്‍ ബ്ലാഞ്ചസ് ടൌണില്‍ സംഘടിപ്പിക്കുന്ന പരേഡില്‍ ഇന്ത്യ ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡബ്ലിനിലെ മലയാളി സമൂഹം അണിനിരക്കും.

സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്ലൈഗോയിലെ ഇന്ത്യാക്കാര്‍ വന്‍ ഒരുക്കങ്ങളാണ് പരേഡില്‍ പങ്കെടുക്കാനായി ഒരുക്കുന്നത്.1916 ലെ ഈസ്റ്റര്‍ റൈസിംഗ് വഴി ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള രാഷ്ട്രീയവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ ദൃഡമായതിന്റെ വര്‍ണ്ണാഭമായ ദൃശ്യവത്കരണമാണ് സ്ലൈഗോ പരേഡില്‍ ഇന്ത്യന്‍ സമൂഹം അവതരിപ്പിക്കുക.

മറ്റു പല കൌണ്ടികളിലും ഇന്ത്യന്‍ സമൂഹം സെന്റ് പാട്രിക് പരേഡില്‍ പങ്കെടുക്കുന്നുണ്ട്
ഗോള്‍വേ
ഗോള്‍വേയിലെ സെന്റ് പാട്രിക്‌സ് ഡേ പരേഡ് 11.30 നു ഫാ.ഗ്രിഫിന്‍ റോഡില്‍ നിന്നും ആരംഭിച്ചു സിറ്റിയിലെത്തി ഐര്‍ സ്ഖ്വയറില്‍ സമാപിക്കും.
കോര്‍ക്ക്
കോര്‍ക്കിലെ സെന്റ് പാട്രിക്‌സ് ദിന പരേഡില്‍ ആയിരങ്ങള്‍ പങ്കെടുക്കും.ഒരു മണിയ്ക്ക് സൌത്ത് മാളില്‍ നിന്നും ആരംഭിക്കുന്ന പരേഡ് സെന്റ് പാട്രിക്‌സ് സ്ട്രീറ്റ് വഴി മര്‍ച്ചനട്‌സ് ക്വേയില്‍ സമാപിക്കും.നാല് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികളില്‍ എണ്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കും.

Scroll To Top