Friday December 09, 2016
Latest Updates

സെന്റ് പാട്രിക്‌സ് ഡേ:ചൊവ്വാഴ്ച്ചത്തെ ദേശീയ ദിന പരേഡില്‍ പങ്കെടുക്കാന്‍ അഞ്ചുലക്ഷം പേര്‍ ഡബ്ലിന്‍ നഗരത്തിലെത്തും 

സെന്റ് പാട്രിക്‌സ് ഡേ:ചൊവ്വാഴ്ച്ചത്തെ ദേശീയ ദിന പരേഡില്‍ പങ്കെടുക്കാന്‍ അഞ്ചുലക്ഷം പേര്‍ ഡബ്ലിന്‍ നഗരത്തിലെത്തും 

ഡബ്ലിന്‍ :നഗരം പച്ചയണിഞ്ഞു തുടങ്ങി.രാജ്യമെങ്ങും സെന്റ് പാട്രിക് ഡേ ആഘോഷ ലഹരിയിലേയ്ക്ക്.ദേശീയ ദിനാഘോഷ പരേഡില്‍ പങ്കെടുക്കാനായി ഡബ്ലിന്‍ നഗരത്തില്‍ മാത്രം അഞ്ച് ലക്ഷത്തിലധികം പേര്‍ എത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

സെന്റ് പാട്രിക് ഡേയോടനുബന്ധിച്ച് നാല് ദിവസത്തെ ആഘോഷത്തിനായി ഡബ്ലിന്‍ ഒരുങ്ങി കഴിഞ്ഞു.യുഎസ്, മെക്‌സികോ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ ബാന്‍ഡ് സംഘവും സെലബ്രേറ്റ് നൗ എന്ന് പേരിട്ട ആഘോഷത്തിന് കൊഴുപ്പേകാന്‍ എത്തുന്നുണ്ട്.

ഞായറാഴ്ച്ച മെറിയന്‍ സ്‌ക്വയറില്‍ ബിഗ് ഡേ ഔട്ട് ചടങ്ങുകള്‍ നടക്കും.തെരുവ് കലാപ്രകടനങ്ങള്‍,ഏരിയല്‍ ഷോകള്‍,ശില്‍പശാലകള്‍, മുഴുനീള സംഗീതവിരുന്ന് എന്നിവ അരങ്ങേറും.തെരുവ് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ഫ്രാന്‍സില്‍ നിന്നുള്ള ലെസ് പോപ്പീസ് ജയന്റ്‌സ് സംഘം എത്തുന്നുണ്ട്.

തിങ്കളാഴ്ച്ച സെന്റ് സ്റ്റീഫന്‍സ് ഗ്രീനില്‍ വൈകീട്ട് 4.30ന് പാരമ്പര്യ നൃത്തോത്സവമായ സെലി നടക്കും.

സെന്റ് പാട്രിക്‌സ് ഡേ ആയ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പാര്‍ണല്‍ സ്‌ക്വയറില്‍ നിന്നും അയര്‍ലണ്ടിലെ ഏറ്റവും വലിയ പരേഡ് നഗരത്തെ ഉത്സവ ലഹരിയില്‍ ആഴ്ത്തി പുറപ്പെടുക.അയര്‍ലണ്ടിന്റെ എല്ലാ പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും സെന്റ് പാട്രിക്‌സ് ഡേ പരേഡ് നടത്തപ്പെടും.ദേശീയ ദിനത്തിന്റെ ലഹരിയിയിലേയ്ക്ക് നഗരം നീങ്ങുകയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.stpatricksfestival.ie/

Scroll To Top