Saturday April 21, 2018
Latest Updates

സെന്റ് പാട്രിക്സ് ഡേ പരേഡ്:ഒളിംപ്യന്‍ അന്നലൈസ് മര്‍ഫി നയിക്കും

സെന്റ് പാട്രിക്സ് ഡേ പരേഡ്:ഒളിംപ്യന്‍ അന്നലൈസ് മര്‍ഫി നയിക്കും

ഡബ്ലിന്‍:ഇത്തവണത്തെ ഡബ്ലിന്‍ സെന്റ് പാട്രിക്സ് ഡേ പരേഡ് ഒളിംപ്യന്‍ അന്നലൈസ് മര്‍ഫി നയിക്കും. 2016 റിയോ ഒളിംപിക്സിലെ ഹീറോയായിരുന്ന മര്‍ഫി തുഴച്ചിലില്‍ വെള്ളി മെഡല്‍ നേടി അയര്‍ലണ്ടിനെ അഭിമാനം കാത്തു.പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷല്‍ പദവിയാണ് 27കാരിയായ മര്‍ഫിക്ക് ലഭിക്കുക. മാര്‍ച്ച് 17നാണ് പരേഡ്.

2017 ഗ്രാന്‍ഡ് മാര്‍ഷലായി തെരഞ്ഞെടുക്കപ്പെട്ട മര്‍ഫിയെ അഭിനന്ദിക്കുന്നതായി മേയര്‍ ബ്രെന്‍ഡന്‍ കാര്‍ പറഞ്ഞു. ഇത്തവണത്തെ ഗ്രാന്‍ഡ് മാര്‍ഷലാകാണാതായതില്‍ അഭിമാനിക്കുന്നതായി മര്‍ഫിയും പറഞ്ഞു.

Scroll To Top