Saturday December 10, 2016
Latest Updates

സെന്റ് പാട്രിക് ഡേ ഒരുക്കങ്ങള്‍ ആരംഭിച്ചു

സെന്റ് പാട്രിക് ഡേ ഒരുക്കങ്ങള്‍ ആരംഭിച്ചു
ഡബ്ലിന്‍:ആഘോഷങ്ങള്‍ക്കായുള്ള മേളം മുറുകുന്നു. സെന്റ് പാട്രിക് ഡേ ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ഇനി വെറും ആഴ്ചകൾ  മാത്രം. നാടും നഗരവും ഒരുപോലെ ഒരുങ്ങുകയാണ് പച്ച പുതയ്ക്കാന്‍.

അലങ്കാരങ്ങളും മറ്റുമായി ഒട്ടേറെ തെരുവുകള്‍ തങ്ങളുടെ ആഘോഷത്തെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ്. ആഘോഷത്തിന് പകിട്ടേകാന്‍ നൃത്തവും ഗാനവും ഒക്കെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയുമാണ്.

കഴിഞ്ഞ തവണകളെക്കാള്‍ വളരെ മികച്ച രീതിയിലുള്ള ആഘോഷപരിപാടികളാക്കി മാറ്റാനാണ് ഇത്തവണ സംഘാടകരും ശ്രമിക്കുന്നത്. എക്കാലത്തെയും മികച്ച ആഘോഷമായി ഈ വര്‍ഷത്തെ സെന്റ് പാട്രിക് ഡേ മാറുമെന്ന വിശ്വാസത്തിലാണ് ഏവരും.
2016 ലെയും 2017 ലെയും ആഘോഷങ്ങള്‍ക്കിടയിലുള്ള ഒരു പാലമായി മാറുകയാണ് ഈ വര്‍ഷത്തെ ആഘോഷം. കഴിഞ്ഞകാലങ്ങളിലെയും വരാനിരിക്കുന്ന കാലങ്ങളിലെയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ നിന്നുമെല്ലാം നന്മകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ ആഘോഷം.

മുന്നത്തെ സെന്റ് പാട്രിക് ഡേ ആഘോഷങ്ങളിലുള്ളതുപോലെ ഇത്തവണത്തെ ആഘോഷ പരേഡില്‍ തീമായി ഉപയോഗിക്കുന്നത് ‘വർത്തമാനത്തെ  കണ്ടെത്തു ‘എന്ന വാക്യമാണെന്നാണ് ഫെസ്റ്റിവല്‍ സിഇഒ ആയ സൂസന്‍ കിര്‍ബി പറഞ്ഞു.

വികസനവും വളര്‍ച്ചയും ഇന്നും ഈ ആഘോഷങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സാധാരണക്കാരും സഞ്ചാരികളുമൊക്കെക്കൂടി കഴിഞ്ഞ വര്‍ഷം ഇതിനായി ചിലവഴിച്ചത് 122 മില്ല്യന്‍ യൂറോ ആയിരുന്നുവെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് 2015 ലെ ആഘോഷം നടത്തുക.

മാര്‍ച്ച് 14  ശനിയാഴ്ച്ച  ടി ബി സിയിൽ നടത്തപ്പെടുന്ന ഫെസ്റ്റിവല്‍ ട്രഷര്‍ ഹണ്ടോടെ ആഘോഷത്തിന് തുടക്കമാവും.അയർലണ്ടിൽ  താമസിക്കുന്ന ഏവര്‍ക്കും പ്രായഭേദമന്യേ മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യാം.

മാര്‍ച്ച് 14ന് തന്നെ സിറ്റികള്‍ പച്ച പുതച്ചു തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തലസ്ഥാന നഗരിയിലുള്ള പല കെട്ടിടങ്ങളും ഇതിനോടകം തന്നെ പച്ചയണിയാന്‍ തുടങ്ങിയിട്ടുമുണ്ട്.

പല ഫെയറുകളും ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുമെന്നതാണ് മറ്റൊരു പ്രത്യേകത.ഈ വർഷത്തെ സെന്റ്‌ പാട്രിക്ക് ഡേപരേഡിന്റെ ചീഫ് മാർഷലായി ബ്രെണ്ടാൻ ഓ കാരൽ നിയമിതനായി

ഐറിഷ് പരമ്പരാഗത രീതിയിലുള്ള പല കാര്യങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുകയും ജനങ്ങള്‍ക്ക് ലഭ്യമാക്കപ്പെടുകയും ചെയ്യും. ഐറിഷ് വിസ്‌കിയും ഐറിഷ് ഭക്ഷണ വിഭവങ്ങളും ഒക്കെയും ലൈവ് മ്യൂസിക്കുകളുടെ അകമ്പടിയോടെ തന്നെ ഇവിടങ്ങളില്‍ വച്ച് വില്‍ക്കപ്പെടുകയും ചെയ്യും.നാലു ദിവസത്തെ ഫെസ്റ്റിവലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ www.stpatricksfestival.ie/  എന്ന വെബ്‌സൈറ്റ് പരിശോധിക്കുക.

 

Scroll To Top