Friday December 09, 2016
Latest Updates

അയര്‍ലണ്ട് ആഘോഷ ലഹരിയില്‍:കോര്‍ക്കും ലിമറിക്കും സ്ലൈഗോയും പരേഡുകള്‍ക്കൊരുങ്ങി 

അയര്‍ലണ്ട് ആഘോഷ ലഹരിയില്‍:കോര്‍ക്കും ലിമറിക്കും സ്ലൈഗോയും പരേഡുകള്‍ക്കൊരുങ്ങി 

ഡബ്ലിന്‍:സെന്റ് പാട്രിക് ഡേയായ ഇന്ന് അയര്‍ലണ്ട് ആഘോഷ ലഹരിയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത കലാപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഡബ്ലിന്‍ 
കൂറ്റന്‍ പരേഡിന് പുറമെ ഡബ്ലിനില്‍ നടക്കുന്ന മറ്റു പരിപാടികള്‍: ഗിന്നസ് ഫോട്ടോഗ്രഫി പ്രദര്‍ശനം, സിറ്റി അസ്സംബ്ലി ഹൗസില്‍ പ്രശസ്ത ഐറിഷ് കവി ഡബ്ല്യു ബി യീറ്റ്‌സ് അനുസ്മരണം, കസ്റ്റംസ് ഹൗസില്‍ ഫണ്‍ഫയര്‍, ആര്‍ഡിഎസില്‍ വാര്‍ഷിക ഐറിഷ് ബിയര്‍ ആന്‍ഡ് വിസ്‌കി ഫെസ്റ്റീവല്‍.
കോര്‍ക്ക്
സൗത്ത്മാളില്‍ ഗ്രാന്റ് മാര്‍ഷല്‍ ജോര്‍ജ് ഹുക്കിന്റെ നേതൃത്വത്തിലുള്ള പരേഡ് ഒരു മണിക്ക് തുടങ്ങും. സെന്റ് പാട്രിക് സ്ട്രീറ്റ് വഴി പോകുന്ന പരേഡ് മര്‍ച്ചന്റ്‌സ് ക്വെയില്‍ 3.30ന് സമാപിക്കും.റെബല്‍ കൗണ്ടിയില്‍ 50000 പേര്‍ അണിനിരക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര നടക്കും. പരമ്പരാഗത കലാപരിപാടികളോട് കൂടിയാണ് പരേഡ്. റെഡ്‌ഹെഡ് കണ്‍വെന്‍ഷനില്‍ സംഗീത പരിപാടികള്‍ നടക്കും. ബന്‍ഡന്‍, കോബ് , ഡ്രിപ്‌സെ തുടങ്ങിയ 17 ടൗണുകളിലും പരേഡ് നടക്കുന്നുണ്ട്.
ലീമെറിക്
ഉത്സവക്കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ 70000ത്തോളം വരുന്ന ജനക്കൂട്ടം ട്രീറ്റി സിറ്റിയില്‍ ഒത്തുകൂടും. പഞ്ച്‌സ് ക്രാസില്‍ 12 മണിക്ക് പരേഡ് തുടങ്ങും. നിറങ്ങളുടെ ഉത്സവമെന്നറിയപ്പെടുന്ന ആഘോഷങ്ങളില്‍ സര്‍ക്കസ് തുടങ്ങിയ കലാപ്രകടനങ്ങളുണ്ടാകും. പ്രാദേശിക തലത്തിലും ഘോഷയാത്രകളുണ്ട്.
ഗോള്‍വെ
ഗോള്‍വെ ആര്‍ട്‌സ് സെന്റര്‍, ഫോറോജ് യൂത്ത് ഗ്രൂപ്പ്, ഡഫീസ് സര്‍ക്കസിലെ ദി വേള്‍ഡ് സ്‌ട്രോങ്ങെസ്റ്റ് മാന്‍ എന്നിവ ഉള്‍കൊള്ളുന്ന പരമ്പരാഗത പരേഡാണ് ഗോള്‍വെയില്‍ നടക്കുക.ഇന്ത്യന്‍ പോളിഷ്, ദക്ഷിണാഫ്രിക്കന്‍, ഫിലിപ്പിനോ കുടിയേറ്റ സമുദായങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. ഡൊമിനിക് സ്ട്രീറ്റില്‍ നിന്ന് 11.30ന് പരേഡ് ആരംഭിക്കും. പ്രൊസ്‌പെക്ട് ഹില്ലില്‍ ഒരു മണിയോടെ സമാപിക്കും.
സ്ലൈഗോ 
സ്ലൈഗോയിലെ സെന്റ് പാട്രിക്‌സ് ഡേ പരേഡ് മെയില്‍ കോച്ചസ് റോഡില്‍ നിന്ന് ആരംഭിച്ച് ഔര്‍ ലേഡി ഓഫ് മേഴ്‌സി സ്‌കൂളില്‍ സമാപിക്കും.യീറ്റ്‌സിന്റെ സമാധി നഗരിയായ സ്ലൈഗോയിലെ സെന്റ് പാട്രിക് ദിന പരിപാടികള്‍ ഇത്തവണ അദ്ദേഹത്തിനുള്ള ബാഷ്പാഞ്ജലിയായാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.ലോക പ്രശസ്ത കവിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികമാചരിക്കുന്നതിനോട് അനുബന്ധിച്ചാണിത്.സ്ലൈഗോ ഇന്ത്യന്‍ അസോസി യേഷന്‍ പരേഡില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

വാട്ടര്‍ഫോര്‍ഡിലും മോണഗണിലും ,ബ്രെയിലും സ്വോര്‍ട്‌സിലും അടക്കം രാജ്യവ്യാപകമായി ഘോഷയാത്രകളും കലാപരിപാടികളും അരങ്ങേറും


Scroll To Top