Thursday December 08, 2016
Latest Updates

പതിനായിരങ്ങള്‍ ഡബ്ലിന്‍ നഗരത്തിലേയ്ക്ക് ഒഴുകിയെത്തും:ഗതാഗത നിയന്ത്രണം ആരംഭിച്ചു 

പതിനായിരങ്ങള്‍ ഡബ്ലിന്‍ നഗരത്തിലേയ്ക്ക് ഒഴുകിയെത്തും:ഗതാഗത നിയന്ത്രണം ആരംഭിച്ചു 

ഡബ്ലിന്‍ :നാടും നഗരവും ദേശീയ ദിനാഘോഷത്തിന്റെ ലഹരിയിലേയ്ക്ക് .വസന്ത സമാനമായ പ്രസന്ന കാലാവസ്ഥയോടെ സെന്റ് പാട്രിക്‌സ് ഡേ കടന്നു വന്നത് അര്‍ലണ്ടിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നു. ഡബ്ലിനിലെ പരേഡ് കൂടുവാനായി മാത്രം പതിനായിരക്കണക്കിന്ടൂറിസറ്റുകള്‍ ഇത്തവണ രാജ്യത്ത് എത്തുമെന്നാണ് ടൂറിസം വ്യവസായിത്തിലേര്‍പ്പെട്ടവര്‍ കണക്കുകൂട്ടുന്നത്.

നഗരത്തിലെ ഹോട്ടലുകളില്‍ വാടക റൂമുകള്‍ ലഭ്യമാകുന്നില്ല.എങ്ങും തിരക്ക്.

രാജ്യത്ത് ഇന്ന് പ്രസന്നമായ കാലാവസ്ഥയാണ് ഉണ്ടാകുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.എന്നാല്‍ രാവിലെ ആകാശം മേഘാവൃതമാണ്.പതിവിനു വിപരീതമായി നേരിയ മൂടല്‍ മഞ്ഞും ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താപനില ഒമ്പത് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യല്‍ വരെയായിരിക്കും. ചിലയിടങ്ങളില്‍ ഉച്ചതിരിഞ്ഞ് ചെറിയ തോതില്‍ മഴയുണ്ടാകാനും സാധ്യതയുണ്ട്.

സെന്റ് പാട്രിക് ദിനവുമായി ബന്ധപ്പെട്ട് ഇന്ന് വിവിധ ആഘോഷ പരിപാടികളാണ് രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്. 

:ഡബ്ലിനില്‍ നടക്കുന്ന പരേഡില്‍ കൊമേഡിയന്‍ ബ്രെണ്ടന്‍ ഒ കരോളാണ് ഗ്രാന്റ് മാര്‍ഷലായി എത്തുന്നത്. സെലബ്രേറ്റ് നൗ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരേഡില്‍ മാജിക്കല്‍ ഫ്‌ലോട്ടുകള്‍, ഭീമന്‍ പാവകള്‍, മാര്‍ച്ചിങ് ബാന്‍ഡുകള്‍ എന്നിവ അണി നിരക്കും. പാര്‍ണല്‍ സ്‌ക്വെയര്‍ മുതല്‍ സെന്റ് പാട്രിക് കത്തിഡ്രല്‍ വരെയാണ് പരേഡ്. അഞ്ചു ലക്ഷം പേര്‍ പരേഡില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡബ്ലിനില്‍ പരേഡിനോടനുബന്ധിച്ച് പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെ പരേഡിന്റെ റൂട്ടില്‍ പാര്‍ക്കിങ് നിരോധിച്ചു.വെസ്‌റ്റേണ്‍ വെ മുതല്‍ ഫെഡ്രിക് സ്ട്രീറ്റ് വരെയുള്ള റോഡുകള്‍ ഇന്ന് രാത്രി എട്ട് മുതല്‍ നാളെ ഉച്ച തിരിഞ്ഞ് 2.30 വരെ അടച്ചിടും. ഡൊമിനിക് സ്ട്രീറ്റ് അപ്പര്‍, മൗണ്ട് ജോയ് സ്ട്രീറ്റ്, പാമെര്‍സ്റ്റണ്‍ പാലസ്, സെന്റ് മേരി പാലസ്, ഗ്രാന്‍ബൈ റോ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നാളെ പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണമുണ്ട്.

പൊതു അവധി ദിവസമായതിനാല്‍ ഡബ്ലിന്‍ ബസ് ഞായറാഴ്ച്ചത്തെ ഷെഡ്യൂള്‍ അനുസരിച്ചാവും സര്‍വീസ് നടത്തുക.രാവിലെ 9 മുതല്‍ 5 മണി വരെ നഗരത്തില്‍ പരേഡ് നടക്കുന്ന റൂട്ടുകള്‍ക്ക് മുമ്പുള്ള സ്റ്റോപ്പ്കളിലായി എല്ലാ ബസുകളും സര്‍വീസ് നിര്‍ത്തി അവിടെ നിന്നും തിരിച്ചു പോകും.ലുവാസ് രാവിലെ 10 .30 മുതല്‍ സ്മിത്ത് ഫീല്‍ഡ് വരെയേ സര്‍വീസ് നടത്തുകയുള്ളൂ.അവിടെ നിന്നും തിരികെ പോവുകയും ചെയ്യും.

Scroll To Top