Saturday December 03, 2016
Latest Updates

തോറ്റാലും യാത്ര കുറക്കില്ല:എന്‍ഡ കെന്നി അമേരിക്കയിലേക്ക്

തോറ്റാലും യാത്ര കുറക്കില്ല:എന്‍ഡ കെന്നി അമേരിക്കയിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പുതിയ സര്‍ക്കാര്‍ രൂപീകരണംസംബന്ധിച്ച് അനിശ്ചിതത്വം തുടരുമ്പോഴും പ്രധാനമന്ത്രി എന്‍ഡ കെന്നി അമേരിക്കയിലേക്ക്. സെന്റ് പാട്രിക്ക് ദിനത്തിന്റെ ഭാഗമായി പതിവ് യാത്ര മുടക്കേണ്ടതില്ലെന്നാണ് മന്ത്രിസഭയുടെ തീരുമാനം.

എന്നാല്‍, ഐറിഷ് ബിസിനസ്,സംസ്‌കാരം, ടൂറിസം എന്നിവയുടെ പ്രമോഷന്റെ ഭാഗമായി മറ്റ് മന്ത്രിമാര്‍ നടത്താറുള്ള വാര്‍ഷിക വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കും.തിരഞ്ഞെടുപ്പില്‍ തോറ്റ മന്ത്രിമാര്‍ യാത്രകള്‍ നടത്തില്ലെന്നും അല്ലാത്ത എത്ര മന്ത്രിമാര്‍ വിദേശയാത്രകള്‍ നടത്തുമെന്ന് ഉറപ്പില്ലെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.കെന്നി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡണ്ട് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.ഉപപ്രധാനമന്ത്രി മന്ത്രി ജോണ്‍ ബര്‍ട്ടന്‍ വിദേശ പര്യടനം നടത്തുമെങ്കിലും എവിടേക്കെന്ന് തീരുമാനിച്ചിട്ടില്ല.

പ്രധാനമന്ത്രി അമേരിക്കന്‍ പര്യടനം നടത്തണമെങ്കിലും മറ്റ് മന്ത്രിമാര്‍ വിദേശ പര്യടനം നടത്തണമോ എന്നകാര്യം ചോദ്യമായി അവശേഷിക്കുകയാണെന്ന് സിന്‍ ഫിയാന്‍ നേതാവ് ജെറി ആദംസ് പറഞ്ഞു. ലോക പര്യടനത്തിന് പകരം രാജ്യങ്ങളില്‍ ശക്തരായ അംബാസര്‍മാരെ അയക്കുകയും കോണ്‍സുലേറ്റുകള്‍ ശകതിപ്പെടുത്തുകയുമാണ് വേണ്ടതെന്ന് അദ്ദഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ സംബന്ധിച്ച് തന്റെ പാര്‍ട്ടി ചെയ്തില്ലെങ്കിലും ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകും.ജെറി ആഡംസ് പറഞ്ഞു.

Scroll To Top