Wednesday January 24, 2018
Latest Updates

സീറോ മലബാര്‍ സഭയില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് 19 ന് ലൂക്കനില്‍

സീറോ മലബാര്‍ സഭയില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ മരണത്തിരുനാള്‍ മാര്‍ച്ച് 19 ന് ലൂക്കനില്‍

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ യൌസേപ്പ് പിതാവിന്റെ മരണത്തിരുനാള്‍ ഡബ്ലിന്‍ ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ മാര്‍ച്ച് 19 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു.തിരുനാള്‍ ദിവ്യബലി 2.00 മണിക്ക് ആരംഭിക്കും.തുടര്‍ന്ന് പ്രദക്ഷിണം,ലദീഞ്ഞ്, തിരുനാള്‍ നേര്‍ച്ചവിതരണം എന്നിവ നടത്തപ്പെടും.ഫാ.ജോസഫ് വള്ളനാല്‍ വചനസന്ദേശം നല്‍കും

വിശുദ്ധ ഔസേപ്പ് പിതാവിനോടുള്ള വണക്കമാസം ആചരിക്കുന്ന ഈ പ്രാര്‍ഥനാക്കാലത്തു ലൂക്കന്‍ ദേവാലയത്തില്‍ വെച്ചു നടക്കുന്ന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്മാരായ ഫാ.ജോസ് ഭരണികുളങ്ങരയും,ഫാ.ആന്റണി ചീരംവേലിയും അറിയിച്ചു.

വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Scroll To Top