Wednesday September 20, 2017
Latest Updates

മനുഷ്യ വിസര്‍ജ്ജ്യത്തില്‍ ചവിട്ടി തെന്നി വീണ ജീവനക്കാരിക്ക് സെന്റ് ജെയിംസസ് ആശുപത്രി 16,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മനുഷ്യ വിസര്‍ജ്ജ്യത്തില്‍ ചവിട്ടി തെന്നി വീണ ജീവനക്കാരിക്ക് സെന്റ് ജെയിംസസ് ആശുപത്രി 16,000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ഡബ്ലിന്‍:ഡബ്ലിനിലെ സെന്റ് ജെയിംസസ് ആശുപത്രിയില്‍ മനുഷ്യ വിസര്‍ജ്ജ്യത്തില്‍ ചവിട്ടി വീണ് പരിക്കേറ്റ സ്തീക്ക് 16,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. റേച്ചല്‍ മൂണി (41) എന്ന കാറ്ററിങ് തൊഴിലാളിയാണ് 2013 ഫെബ്രുവരി 10ന് രാവിലെ ആശുപത്രിയില്‍ തെന്നി വീണത്. പാത്രങ്ങളും മറ്റുമായി നടന്നുപോകവേയായിരുന്നു അപകടം. കഴുത്തിനും തലയ്ക്കും തോളിനും ചെറിയ പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന ഫിസിയോതെറാപ്പി നടത്തേണ്ടിയും വന്നു. ഇപ്പോഴും അവശതകള്‍ പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല.

വിസര്‍ജ്ജ്യം സംസ്‌കരിക്കപ്പെടാതിരുന്നത് ശ്രദ്ധയില്ലായ്മ കൊണ്ടല്ലെന്നും, സുഖമില്ലാത്ത ആള്‍ വിസര്‍ജ്ജനം നടത്തുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വാദിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു.

Scroll To Top