Friday December 09, 2016
Latest Updates

സെന്റ് ജെയിംസസിലെ കുട്ടികളുടെ ആശുപത്രിയുടെ ഡിസൈന്‍ പുറത്തിറക്കി

സെന്റ് ജെയിംസസിലെ കുട്ടികളുടെ ആശുപത്രിയുടെ ഡിസൈന്‍ പുറത്തിറക്കി

ഡബ്ലിന്‍:ഡബ്ലിനിലെ സെന്റ് ജെയിംസില്‍ തുറക്കാന്‍ പദ്ധതിയിടുന്ന കുട്ടികളുടെ ആശുപത്രിക്കായുള്ള ഡിസൈന്‍ പുറത്തിറക്കി.പൂര്‍ണ്ണമായും കുട്ടികളുടെ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഡിസൈനില്‍ രക്ഷിതാക്കള്‍ക്കും മികച്ച അഭിപ്രായമാണുള്ളതത്രേ.

അര്‍ദ്ധ വൃത്താകൃതിയിലുള്ള കെട്ടിടത്തിന് ഏഴു നിലകളാണുള്ളത്.മുകളിലത്തെ നിലയില്‍ ഔഷധ സസ്യങ്ങളടക്കമുള്ള പൂന്തോട്ടവും,
കെട്ടിടത്തിനകത്തായി തുറന്ന നടുമുറ്റവും നല്‍കിയിരിക്കുന്നു. കുട്ടികള്‍ക്കു കളിക്കാന്‍ ധാരാളം സ്ഥല സൌകര്യങ്ങള്‍ ഉറപ്പു വരുത്തും വിധമാണ് ഡിസൈന്‍. 650 മില്ല്യണ്‍ യൂറോയാണ് പ്രതീക്ഷിക്കപ്പെടുന്ന ചിലവ്.

കുട്ടികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവമാക്കി ആശുപത്രിയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഡിസൈനര്‍മാര്‍ വ്യക്തമാക്കുന്നു.ഇത് കാരണത്താല്‍ കൂടുതല്‍ മാതാപിതാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

2020ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു കരുതുന്ന ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ 42 കിടക്കകള്‍ക്കും, നവജാത ശിശുക്കള്‍ക്കായുള്ള അത്യാഹിത വിഭാഗത്തില്‍ 18 കിടക്കകളും, മറ്റ് 380 കിടക്കകള്‍ക്കും സൌകര്യമുണ്ടാവും.വരുന്ന ജൂണോടെ തന്നെ കെട്ടിടത്തിന് നിര്‍മ്മാണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Scroll To Top