Saturday December 03, 2016
Latest Updates

കാനഡയില്‍ നാളെ ക്രിസ്മസ് !

കാനഡയില്‍ നാളെ ക്രിസ്മസ് !

ഡിസംബര്‍ 25 നു മുമ്പ് തങ്ങളുടെ ഏഴുവയസ്സുകാരന്‍ പൊന്നോമന ലോകത്തോട് അവസാനത്തെ ഗുഡ് ബൈ പറയുമെന്ന് ഉറപ്പായപ്പോള്‍, അവന് ഭൂമിയില്‍ ഒരു ക്രിസ്മസ്സ് വിരുന്നു കൂടി ഉണ്ടാവില്ല എന്നു മനസ്സിലായ മാതാപിതാക്കള്‍ എന്താണ് ചെയ്യേണ്ടിയിരുന്നത്. മറ്റാരും ചെയ്യാത്ത ഒരു കാര്യമാണ് കാനഡയിലെ ആ മാതാപിതാക്കള്‍ ചെയ്തത് അവര്‍ ക്രിസ്മസ് രണ്ടു മാസം നേരത്തേയാക്കി. ഇപ്പോള്‍, നാളെ അവനു വേണ്ടി ഒന്റാറിയോയിലെ സെന്റ് ജോര്‍ജ് തെരുവ് മുഴുവന്‍ വര്‍ണ്ണവിളക്കുകള്‍ കൊണ്ട് അലങ്കരിക്കുന്നതും അവന്റെ വീടിനുമുന്നിലൂടെ പ്രത്യേകം നിര്‍മ്മിച്ച 25 ഫ്‌ലോട്ടുകള്‍ കടന്നു പോകാന്‍ വേണ്ട കാര്യങ്ങള്‍ ഒരുക്കുന്നതിനുമെല്ലാം ഓടി നടക്കുന്നത് ആയിരക്കണക്കിന് ആളുകളാണ്. Evan1

അഞ്ച് വര്‍ഷങ്ങള്‍ മുമ്പ് തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച ഇവാന്‍ കീമോതെറാപ്പിയോട് പ്രതികരിക്കാതായിട്ട് ഇപ്പോള്‍ ആറുമാസങ്ങളായി. അവന്റെ നില വഷളാവുകയാണെന്നും ക്രിസ്മസ് ദിനം വരെ അവന്‍ ജീവിച്ചരിക്കാന്‍ ഇടയില്ലെന്നും വിവരം ലഭിച്ചതോടെയാണ് മാതാപിതാക്കള്‍ ക്രിസ്മസ് അവന് വേണ്ടി നേരത്തെയാക്കാന്‍ തീരുമാനിച്ചത്. ഫേസ് ബുക്കില്‍ പേജില്‍ ഈ വാര്‍ത്ത പരന്നതോടെ ആയിരങ്ങള്‍ അവനായി ക്രിസ്മസ് ഒരുക്കാന്‍ രംഗത്തെത്തി. ഏതാണ്ട് മൂവായിരത്തോളം പേര്‍ ഇതുവരെ ഈ ഒരുക്കങ്ങളില്‍ സജീവ പങ്കാളികളായുണ്ട്. ഇപ്പോള്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാല്‍ ശരിക്കും ക്രിസ്മസ് ആയി. 

ഇവാന്‍ തന്റെ മങ്ങിത്തുടങ്ങിയ കണ്ണുകളിലൂടെ പിന്‍വശത്തെ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ കാണുക  ക്രിസ്മസ് എന്നെഴുതിയ പ്രകാശിക്കുന്ന സൈന്‍ബോര്‍ഡാവും. ക്രിസ്മസ് ഫാദറും സമ്മാനങ്ങള്‍ എത്തിക്കുമെന്നും ഉറപ്പ്. ഫേസ് ബുക്ക് പേജുകള്‍ ഇതിനകം അവനുള്ള സമ്മാനങ്ങളുടെ വാഗ്ദാനങ്ങള്‍ കൊണ്ട് നിറഞ്ഞ് കഴിഞ്ഞു. അടുത്തുള്ള റെസ്റ്റോറന്റ് ഇവാനും കുടുംബത്തിനും ക്രിസ്മസ് വിരുന്നൊരുക്കും. ട്വീറ്ററിലും ഇവാന്റെ ഒക്ടോബര്‍ ക്രിസ്മസ് ആഘോഷം പൊടിപൊടിക്കുകയാണ്. 

Scroll To Top