Wednesday January 24, 2018
Latest Updates

ഗോള്‍വേയിലെത്തിയ അഭി. കുരിയാക്കോസ് മോര്‍ ദിയസ്‌കോററാസ് തിരുമേനിക്ക് സ്വികരണം നല്‍കി

ഗോള്‍വേയിലെത്തിയ അഭി. കുരിയാക്കോസ് മോര്‍ ദിയസ്‌കോററാസ് തിരുമേനിക്ക് സ്വികരണം നല്‍കി

ഗോള്‍വേ: ഗോള്‍വേ സെന്റ് ജോര്‍ജ്ജ് സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളില്‍ കാര്‍മ്മികത്വം വഹിക്കുവാനെത്തിചേര്‍ന്ന കുരിയാക്കോസ് മോര്‍ ദിയസ്‌കോററാസ് തിരുമേനിയ്ക്ക് ഇടവക വികാരിമാരുടെയും പള്ളി ഭാരവാഹികളുടെയും, നേത്യത്വത്തില്‍ ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ വച്ച് സ്വികരണം നല്‍കി.

വൈകുന്നേരം ഇടവകയിലെത്തിച്ചേര്‍ന്ന അഭി. തിരുമേനിയെ ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിച്ചു.തുടര്‍ന്ന് പെരുന്നാള്‍ ശുശ്രുഷകള്‍ക്കു തുടക്കമായി .

പെരുന്നാള്‍ ശുശ്രുഷകളിലേയ്ക്കും, അഭി. തിരുമേനിയുടെ സ്വികരണ പരിപാടിയിലേയ്ക്കും അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബി മാണി (ട്രസ്റ്റി) 0894468754
ജോ മാത്യു(സെക്രട്ടറി ) 0870931466

Scroll To Top