Wednesday December 07, 2016
Latest Updates

എസ്എസ്എല്‍സി; പുതുക്കിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനത്തില്‍ വര്‍ദ്ധനവ്

എസ്എസ്എല്‍സി; പുതുക്കിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനത്തില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: തെറ്റുകള്‍ തിരുത്തിയുള്ള എസ്എസ്എല്‍സി ഫലം പുന:പ്രസിദ്ധീകരിച്ചു. നേരത്തെ പ്രഖ്യാപിച്ച ഫലത്തില്‍ നിന്നും 0.58 ശതമാനം വര്‍ദ്ധിച്ച് വിജയശതമാനം 98.57 ആയി. ഇത് എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ സര്‍വകാല റെക്കോര്‍ഡാണ്.

വ്യാപക പിഴവുകളെ തുടര്‍ന്ന് നേരത്തെ പ്രഖ്യാപിച്ച ഫലം വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചിരുന്നു. പുതുക്കിയ വിജയ ശതമാനത്തില്‍ കോട്ടയവും കോഴിക്കോടും ഒന്നാമത്തെത്തി. 99.38 ാണ് ഇരു ജില്ലകളുടെയും വിജയ ശതമാനം. ഏറ്റവും കുറവ് വിജയ ശതമാനം നേടിയ ജില്ല പാലക്കാടാണ്. പാലക്കാടിന് 97.16 ാണ് വിജയ ശതമാനം. പുതുക്കിയ ഫലം വന്നപ്പോള്‍ 2700 പേര്‍ക്കു കൂടി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടുണ്ട്. നേരത്തെയുള്ള മാര്‍ക്കില്‍ ചില കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് കൂട്ടി ചേര്‍ത്തതാണ് വിജയശതമാനത്തില്‍ വര്‍ദ്ധനവ് വരാന്‍ കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

ചില അധ്യാപകരും ഐടി അറ്റ് സ്‌കൂളിലെ ഉദ്യോഗസ്ഥരുമാണ് ഫലത്തില്‍ വീഴ്ച വരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറിയാണോയെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ലീഗ് നേതാക്കള്‍ തന്നെ രംഗത്തെത്തി. തെറ്റ് ആവര്‍ത്തിക്കരുതെന്ന് പാര്‍ട്ടി മന്ത്രിക്ക് താക്കീത് നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഫലം പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രസിദ്ധീകരിച്ചിരുന്നില്ല.

 

Scroll To Top