Saturday December 10, 2016
Latest Updates

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം; തെറ്റു പറ്റിയത് മൂല്യനിര്‍ണയ ക്യാമ്പിലെന്ന് ഡി.പി.ഐ

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം; തെറ്റു പറ്റിയത് മൂല്യനിര്‍ണയ ക്യാമ്പിലെന്ന് ഡി.പി.ഐ

എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തിലുണ്ടായ പിഴവിന്റെ ഉത്ഭവം മൂല്യനിര്‍ണയ ക്യാമ്പിലെന്ന് ഡി.പി.ഐ ഗോപാലകൃഷ്ണ ഭട്ട്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ സോഫ്റ്റ്‌വെയര്‍ തകരാറാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ സോഫ്റ്റ്‌വെയറില്‍ വലിയ പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയില്ലെന്നും, ഡാറ്റ എന്‍ട്രിയില്‍ വന്ന തെറ്റാണ് പരീക്ഷാ ഫലത്തിലെ മാറ്റങ്ങള്‍ക്ക് കാരണമെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നു പരിശോധിക്കുമെന്നും ഡി.പി.ഐ വ്യക്തമാക്കി.

വ്യാപക തെറ്റുകള്‍ കണ്ടത്തിയ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഔദ്യോഗിക സൈറ്റുകളില്‍ നിന്നും നീക്കി. തെറ്റ് തിരുത്തി പുതിയ ഫലം ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്നു തന്നെ പുതിയ ഫലം പുറത്തിറക്കാന്‍ പരീക്ഷാഭവനില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്നുള്ള ഫലങ്ങള്‍ മിക്കവാറും പരീക്ഷാഭവനില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതും നിലവിലെ മാര്‍ക്ക് ലിസ്റ്റും ഒത്തു നോക്കി പിഴവുകള്‍ തിരുത്തും. സാധാരണ ഫലപ്രഖ്യാപനത്തിനുമുമ്പ് ചെയ്യുന്ന ജോലികളാണിത്. ഇക്കുറി അതുണ്ടാകാത്തതാണ് വ്യാപക പിഴവിന് വഴി വച്ചത്.

Scroll To Top