Thursday December 08, 2016
Latest Updates

അജിത്ത് ചിത്രത്തില്‍ ശ്രുതി ഹാസന്‍ ടാക്‌സി ഡ്രൈവറായെത്തുന്നു

അജിത്ത് ചിത്രത്തില്‍ ശ്രുതി ഹാസന്‍ ടാക്‌സി ഡ്രൈവറായെത്തുന്നു

ശ്രുതി ഹാസന്‍ ആദ്യമായി അജിത്തിന്റെ നായികയായെത്തുന്നു. തിരുത്തൈ സിവ സംവിധാനം ചെയ്യുന്ന തല 56 എന്ന ചിത്രത്തിലാണ് ശ്രുതിയും അജിത്തും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തില്‍ ഒരു ലേഡി ടാക്‌സി ഡ്രൈവറുടെ വേഷമാണ് ശ്രുതി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍ ഹിറ്റായിരുന്ന വീരം എന്ന സിനിമക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും തല 56നുണ്ട്. ഗ്രാമീണ പശ്ചാത്തില്‍ കഥ പറഞ്ഞ ത്രില്ലര്‍ ചിത്രമായിരുന്നു വീര. എന്നല്‍ തല56 നഗരകേന്ദ്രീകൃതമായ വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമായിരിക്കും. എം എം രത്‌നം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അജിത് ചിത്രങ്ങളിലെ സ്ഥിരം സ്റ്റണ്ട് മാസ്റ്റര്‍ സില്‍വ തന്നെയാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്.

മലയാളി നായിക ലക്ഷ്മി മേനോന്‍ അജിത്തിന്റെ സഹോദരിയായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആദ്യം അജിത്ത് ടാക്‌സി ഡ്രൈവറായി അഭിനയിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്. എന്നാല്‍ ശ്രുതിയാണ് ടാക്‌സി ഡ്രൈവറാവുകയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു.

 

 

Scroll To Top