Sunday December 04, 2016
Latest Updates

ഗണേഷ് കുമാര്‍ ശ്രീവിദ്യയുടെ വില്‍പത്രം നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന് സഹോദരന്റെ മൊഴി

ഗണേഷ് കുമാര്‍ ശ്രീവിദ്യയുടെ വില്‍പത്രം നടപ്പില്‍ വരുത്തുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന് സഹോദരന്റെ മൊഴി

ശ്രീവിദ്യയുടെ വില്‍പത്രം നടപ്പാക്കാതെ മുന്‍ മന്ത്രി ഗണേഷ് കുമാര്‍ സ്വത്ത് തടഞ്ഞു വച്ചിരിക്കുകയാണെന്ന് സഹോദരന്‍ മൊഴി നല്‍കി. ലോകായുക്തയിലാണ് ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ മൊഴി നല്‍കിയത്.

ശാസ്തമംഗലം സബ്‌രജിസ്ട്രാര്‍ ഓഫീസിലാണ് ശ്രീവിദ്യ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങള്‍ രേഖപ്പെടുത്തി വില്‍പത്രം തയാറാക്കിയിരുന്നത്. ഒരു ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കണമെന്നും സംഗീതനൃത്ത വിദ്യാലയങ്ങള്‍ തുടങ്ങണമെന്നും സ്വത്തിന്റെ ഒരു വിഹിതം സഹോദരന്റെ രണ്ട് ആണ്‍മക്കള്‍ക്ക് നല്‍കണമെന്നും വില്‍പത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ വില്പത്രം നടപ്പില്‍ വരുത്തുവാന്‍ ശ്രീവിദ്യ ഉത്തരവാദിത്തപ്പെടുത്തിയ ഗണേഷ് കുമാര്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ കാലതാമസം വരുത്തി സ്വത്ത് തടഞ്ഞു വച്ചിരിക്കുകയാണെന്ന് മൊഴിയില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് താന്‍ രണ്ട് തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയിന്മേല്‍ യാതൊരു വിധ മേല്‍നടപടികളും സ്വീകരിച്ചിരുന്നില്ലെന്നും ശങ്കരരാമന്‍ ആരോപിക്കുന്നു. അടുത്ത മാസം 19നകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഗണേഷ് കുമാറിനോട് ലോകായുക്ത ആവശ്യപ്പെട്ടു.

Scroll To Top