Wednesday December 07, 2016
Latest Updates

വനിതാ താരങ്ങള്‍ ടീമില്‍ കളിക്കുന്നതിനായി കിടക്ക പങ്കിടേണ്ടി വന്നുവെന്ന് സ്ഥിതീകരണം; നാണം കെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

വനിതാ താരങ്ങള്‍ ടീമില്‍ കളിക്കുന്നതിനായി കിടക്ക പങ്കിടേണ്ടി വന്നുവെന്ന് സ്ഥിതീകരണം; നാണം കെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതിനായി വനിതാ താരങ്ങള്‍ കിടക്ക പങ്കിടേണ്ടി വരുന്നുവെന്ന ആരോപണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതരുടെ സ്ഥിതീകരണം. താരങ്ങള്‍ ലൈംഗിഗ ചൂഷണത്തിന് വിധേയരാകേണ്ടി വരുന്നെന്ന് ശ്രീലങ്കന്‍ കായിക മന്ത്രാലയമാണ് സ്ഥിതീകരിച്ചത്. ഇതു സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ലൈംഗിക ചൂഷണം നടന്നതിന് തെളിവ് ലഭിച്ചതായി കായിക മന്ത്രാലയം വെളിപ്പെടുത്തി.

ടീം ഒഫീഷ്യല്‍സും മാനേജ്‌മെന്റും താരങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നു എന്ന് ചില വനിതാ താരങ്ങള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് അന്വേഷണം ആരംഭിച്ചത്. മുന്‍ ശ്രീലങ്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നിമല്‍ ഡിസ്സനായകെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ബുധനാഴ്ചയാണ് സമിതി റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിച്ചത്.

വനിതാ ക്രിക്കറ്റ് മാനേജ്‌മെന്റിലെ ചില അംഗങ്ങള്‍ താരങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയതിന് റിപ്പോര്‍ട്ടില്‍ തെളിവുകളുണ്ടെന്നാണ് വിവരം. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ശ്രീലങ്കന്‍ കായിക മന്ത്രാലയം റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ആരെയെല്ലാമാണ് കുറ്റക്കാരെന്നു കണ്ടെത്തിയതെന്ന് കായിക മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ഒക്‌ടോബറിലാണ് വനിതാ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തെ സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. പേരു വെളിപ്പെടുത്താത്ത ഒരു സീനിയര്‍ വനിതാ താരത്തെ ഉദ്ധരിച്ചായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Scroll To Top