Saturday December 03, 2016
Latest Updates

ക്രിക്കറ്റ്: അയര്‍ലണ്ട് ശ്രീലങ്കയോട് പൊരുതിത്തോറ്റു,നാളെ മാലഹൈഡില്‍ പകരം വീട്ടുമോ?

ക്രിക്കറ്റ്: അയര്‍ലണ്ട് ശ്രീലങ്കയോട് പൊരുതിത്തോറ്റു,നാളെ മാലഹൈഡില്‍ പകരം വീട്ടുമോ?

ഡബ്ലിന്‍:കെപിസി ഗ്രൂപ്പ് ഏകദിനത്തിലെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിന് തോല്‍വി. മാലഹൈഡില് നടന്ന മത്സരത്തില്‍ ഏഞ്ചലോ മാത്യൂസ് നയിച്ച ശ്രീലങ്കയോട് പൊരുതി 76 റണ്‍സിനാണ് അയര്‍ലണ്ട് തോറ്റത്. സ്‌കോര്‍: ശ്രീലങ്ക 303ന് ഏഴ് വിക്കറ്റ് (50 ഓവര്‍). അയര്‍ലണ്ട് 216 ഓള്‍ ഔട്ട് (40.4 ഓവര്‍).

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സെഞ്ചുറി നേടിയ ചന്ദിമലിന്റെയും (100 നോട്ടൗട്ട്) അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട മെന്‍ഡിസിന്റെയും (51) മികവിലാണ് 303 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അയര്‍ലണ്ട് 164ന് നാലു വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കേ മഴമൂലം തടസ്സപ്പെട്ട മത്സരത്തില്‍, ലക്ഷ്യം 47 ഓവറില്‍ 293 ആക്കി പുനര്‍നിശ്ചയിക്കപ്പെട്ടു.

മഴയ്ക്കു ശേഷം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് നിരയില്‍ പോര്‍ട്ടര്‍ഫീല്‍ഡ് (72 റണ്‍സ്), കെവിന്‍ ഒബ്രിയന്‍ (64 റണ്‍സ്) എന്നിവര്‍ വീറോടെ പൊരുതിയെങ്കിലും 216 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ശ്രീലങ്കയ്ക്കായി ആദ്യ മത്സരം കളിച്ച ശങ്കര 43 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി.mal1
രണ്ട് ഏകദിനമുള്ള പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഇതേ സ്‌റ്റേഡയത്തില്‍ ശനിയാഴ്ച നടക്കും.അയര്‍ലണ്ടിന്റെ ശക്ത്തി തെളിയിക്കാനുള്ള ഈ പരമ്പരയിലെ അവസാന അവസരം കൂടിയാവും ഇത്.

.

Scroll To Top