Sunday December 04, 2016
Latest Updates

ശ്രേഷ്ഠകത്തോലിക്കാ ബാവ അയര്‍ലണ്ടില്‍ ശ്ലൈഹിക സന്ദര്‍ശനം ആരംഭിച്ചു

ശ്രേഷ്ഠകത്തോലിക്കാ ബാവ  അയര്‍ലണ്ടില്‍ ശ്ലൈഹിക സന്ദര്‍ശനം ആരംഭിച്ചു

ഡബ്ലിന്‍:യാക്കോബായ സഭയുടെ ശ്രേഷ്ട കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ,അയര്‍ലണ്ടില്‍ രണ്ടാമത് അപ്പോസ്‌തോലിക സന്ദര്‍ശനം ആരംഭിച്ചു.ബെല്‍ഫാസ്റ്റില്‍ നിന്നും  വൈകിട്ട് 3 മണിയ്ക്ക് ഡ്രോഗഡ സെന്റ് അത്താനാഷ്യസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്ന ബാവയ്ക്ക് സഭാസമൂഹം സ്വീകരണം നല്‍കി.

.

വൈകിട്ട് 6 മണിക്ക് താലയിലെ സെന്റ് ഇഗ്‌നേഷ്യസ് നൂറോന ഇടവകയില്‍ ശ്രേഷ്ഠബാവയ്ക്ക് സ്വീകരണം നല്‍കി.തുടര്‍ന്ന് അദ്ദേഹം അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ശ്രേഷ്ട ബാവ ഞായറാഴ്ച(ഇന്ന്) ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന് എണ്‍പത്തി ഏഴാം വയസിലേക്ക് കടക്കുന്ന ശ്രേഷ്ടബാവയുടെ പിറന്നാള്‍ ആഘോഷം നടത്തപ്പെടുന്നതുമായിരിക്കും.
കാര്യപരിപാടി
രാവിലെ 9.30 മുതല്‍ വി.കുമ്പസ്സാരം
9:45 ശ്രേഷ്ടകാതോലിക്കാ ബാവയ്ക്ക് സ്വീകരണം
10:00 പ്രഭാതപ്രാര്‍ത്ഥന
10:30 ശ്രേഷ്ട ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വി:കുര്‍ബ്ബാന.
12:00 ശ്രേഷ്ട ബാവായുടെ 87മത് പിറന്നാള്‍ ആഘോഷം
സ്മിത്ത് ഫീല്‍ഡിലെ St. Paul’s (Arran Quay, Dublin 7 ) ദേവാലയത്തിലേക്ക് എല്ലാവരെയും അന്നേ ദിവസം സ്വാഗതം ചെയ്യുന്നതായി ഫാ.ജോബിമോന്‍ സ്‌കറിയ അറിയിച്ചു.
ഞായറാഴ്ച്ച ഡബ്ലിലെ സന്ദര്‍ശന പരിപാടികള്‍ പൂര്‍ത്തിയാക്കുന്ന ശ്രേഷ്ടകാതോലിക്കാ ബാവ വാട്ടര്‍ഫോര്‍ഡ് സെ.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തന്റെ രണ്ടാമത്തെ ശ്ലൈഹിക സന്ദര്‍ശനത്തിനായെത്തും.ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വാട്ടര്‍ഫോര്‍ഡിലെ സെ.പാട്രിക് ദേവാലയത്തില്‍ ബാവാതിരുമേനിയ്ക്ക് സ്വീകരണം നല്‍കും.

തുടര്‍ന്ന് ശ്രേഷ്ട കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും. ശ്രേഷ്ടകാതോലിക്കാ ബാവയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിവിധ സ്ഥലങ്ങളിലായി പൂര്‍ത്തിയായി.

ജൂലൈ 18,19 തിയതികളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന അദ്ദേഹം 20 ന് മടങ്ങും



Scroll To Top