Thursday September 21, 2017
Latest Updates

ശ്രീശാന്തിന്റെ നായികയായി നിക്കി

ശ്രീശാന്തിന്റെ നായികയായി നിക്കി

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന പുതിയ സിനിമയില്‍ നായികയാകുന്നത് നിക്കി ഗല്‍റാണി. ‘ടീം 5’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ഗോവിന്ദാണ്.

കുട്ടിക്കാലം മുതലേ ശ്രീശാന്തിനെ അറിയാമെന്നും, തന്റെ സഹോദരിയുടെ സുഹൃത്താണ് അദ്ദേഹമെന്നും നിക്കി ഗല്‍റാണി പ്രതികരിച്ചു. താനൊരു ക്രിക്കറ്റ് ഫാനാണെന്നു പറഞ്ഞ നിക്കി, ശ്രീശാന്തിനൊപ്പം അഭിനയിക്കുക എന്നത് തനിക്കു ലഭിച്ച ഇരട്ടിമധുരമാണെന്നും കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനര്‍ഥിയായ ശ്രീശാന്ത് ഇലക്ഷന്‍ തിരക്കുകള്‍ കഴിഞ്ഞേ പുതിയ ഫിലിമിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.

Scroll To Top