Monday February 20, 2017
Latest Updates

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുമെന്നും അടുത്ത ലോകകപ്പ് നേടുമെന്നും ശ്രീശാന്ത്

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരുമെന്നും അടുത്ത ലോകകപ്പ് നേടുമെന്നും ശ്രീശാന്ത്

കൊച്ചി: ഐപിഎല്‍ വാതുവെപ്പില്‍ അകപ്പെട്ട് ക്രിക്കറ്റ് ഭാവി തന്നെ അവതാളത്തിലായ ശ്രീശാന്ത് ഇപ്പോഴും ശുഭാപ്തിവിശ്വാസത്തിലാണ്. തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുകുമെന്നും ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരുമെന്നും ശ്രീശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ട്വിറ്ററിലാണ് ശ്രീശാന്ത് ഇക്കാര്യം പോസ്റ്റ് ചെയ്തത്.

ലോകകപ്പില്‍ കളിക്കാതിരിക്കുന്നത് സങ്കടകരമായ അനുഭവമാണ്. ഇപ്പോഴത്തെ എല്ലാ ആരോപണങ്ങളില്‍ നിന്നും വൈകാതെ തന്നെ മുക്തനാവുമെന്നാണ് പ്രതീക്ഷുന്നത്. ഞാന്‍ ഇനിയും കളിക്കും. അടുത്ത ലോകകപ്പ് നേടുന്ന ടീമില്‍
അംഗമായിരിക്കുകയും ചെയ്യും, ശ്രീശാന്ത് പറഞ്ഞു. ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ടീമിന് അടുത്ത ലോകകപ്പ് നേടിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനുവേണ്ടി കഠിനമായി പരിശീലനം നടത്തുകയാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

2011ലെ ഏകദിന ലോകപ്പും 2007ലെ ട്വന്റി20 ലോകകപ്പും ഇന്ത്യ നേടിയപ്പോള്‍ ശ്രീശാന്ത് ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നു. ഇപ്പോള്‍ ഐപിഎല്‍ വാതുവെപ്പ് കേസില്‍ അകപ്പെട്ടിരിക്കുന്നതിനാല്‍ ശ്രീശാന്തിനെ ആജീവനാന്തകാലം ക്രിക്കറ്റില്‍നിന്ന് ബിസിസിഐ വിലക്കിയിരിക്കുകയാണ്.

 

Scroll To Top