Monday May 29, 2017
Latest Updates

ശ്രീലക്ഷ്മി വന്നത് രണ്ടു കാറുകള്‍ നിറയെ ഗുണ്ടകളുടെ പിന്തുണയോടെ,കളിച്ചത് തരം താന്ന നാടകമെന്ന് പാര്‍വതി 

ശ്രീലക്ഷ്മി വന്നത് രണ്ടു കാറുകള്‍ നിറയെ ഗുണ്ടകളുടെ പിന്തുണയോടെ,കളിച്ചത് തരം താന്ന നാടകമെന്ന് പാര്‍വതി 

അരുവിത്തുറ :ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ അരുവിത്തുറയില്‍ നടന്നതെന്നു ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍. പപ്പയോട് ശത്രുതയുള്ളവര്‍ മനഃപൂര്‍വം പരിപാടി മുടക്കാനും പൊതുജനമധ്യത്തില്‍ അപമാനിക്കാനും നടത്തിയ നാടകമാണിത്. കൃത്യമായ തിരക്കഥ അനുസരിച്ചാണു കാര്യങ്ങള്‍ നടന്നത്. ശ്രീലക്ഷ്മിക്കൊപ്പം രണ്ടു കാറുകള്‍ നിറയെ ഗുണ്ടകളുണ്ടായിരുന്നു. 

ആയുധങ്ങളുമായാണ് ഇവര്‍ വേദിക്കു പുറത്തെത്തിയത്.ശീലക്ഷ്മിക്കു പുറത്തു നിന്നുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങള്‍ വരെ ഇന്നലെ നടന്ന സംഭവത്തിനു പിന്നിലുണ്ടെന്നും സാമ്പത്തികനേട്ടം ലക്ഷ്യം വച്ചാണു ശ്രീലക്ഷ്മിയുടെ നീക്കമെന്നും പാര്‍വതി ആരോപിച്ചു.കോടതി ഉത്തരവില്ലാത്തതിനാലാണു പപ്പയെ കാണാന്‍ അവരെ അനുവദിക്കാത്തത്. 

എന്നിട്ടുകൂടി മാനുഷിക പരിഗണനയുടെ പേരില്‍ വെല്ലൂര്‍ ആശുപത്രിയില്‍ വന്ന് അദ്ദേഹത്തെ കാണാന്‍ അനുവദിച്ചിരുന്നു. ഇന്നലെയും പ്രശ്‌നങ്ങള്‍ക്കൊന്നും പോകാതെ ആത്മസംയമനം പാലിച്ചെന്നും പാര്‍വതി പറഞ്ഞു.

Scroll To Top