Sunday December 04, 2016
Latest Updates

ശ്രീശാന്തും സ്ഥാനാര്‍ഥിയാവും?

ശ്രീശാന്തും സ്ഥാനാര്‍ഥിയാവും?

മുന്‍ ദേശീയ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തൃപ്പൂണിത്തുറയിലോ എറണാകുളത്തോ ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുമെന്ന് ഏതാണ്ട് ഉറപ്പായി.

ബിജെപി ദേശീയ നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്. കേരള നേതൃത്വത്തിന് ഇക്കാര്യത്തില്‍ വലിയ താത്പര്യമില്ലായിരുന്നുവെങ്കിലും കേന്ദ്ര നേതൃത്വത്തെ പിണക്കേണ്ടെന്നാണ് തീരുമാനം.

ഇപ്പോള്‍ മുംബയില്‍ ഹിന്ദി സിനിമയുടെ ഷൂട്ടിംഗിലുള്ള ശ്രീശാന്ത് ഇതുവരെ മനസ്സു തുറന്നിട്ടില്ല. പക്ഷേ, അദ്ദേഹം ബിജെുപിയുടെ ക്ഷണം തള്ളിക്കളയില്ലെന്നാണ് അറിയുന്നത്. ക്രിക്കറ്റ് കോഴക്കേസില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാതിരിക്കെ, ശ്രീശാന്തിന് ഈ ക്ഷണം തീര്‍ത്തു തള്ളാനാവില്ല.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ തിരുവനന്തപുരത്തെത്തുന്നുണ്ട്. തിരുവനനന്തപുരത്ത് വച്ച് അമിത് ഷായുമായി ശ്രീശാന്ത് കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്. ശ്രീശാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം അമിത് ഷാ എത്തുന്നതോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീശാന്തിന്റെ ഭാര്യയുടെ കുടുംബം ബിജെപിയുമായി അടുത്ത ബന്ധമുള്ളവരാണ്. അവരും മത്സരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നുണ്ട്. ശ്രീ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് അമ്മ സാവിത്രീ ദേവി പറഞ്ഞു.

Scroll To Top