Saturday December 03, 2016
Latest Updates

സിസ്റ്റര്‍ മേരി ഐകെന്‍ഹെദ്ന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്

സിസ്റ്റര്‍ മേരി ഐകെന്‍ഹെദ്ന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക്

ഡബ്ലിന്‍ :ഐറിഷ് കാരിയായ സിസ്റ്റര്‍ മേരി ഐകെന്‍ഹെദ്‌നെ വാഴ്ത്തപ്പെട്ടവളായി മാര്‍പാപ്പാ പ്രഖ്യാപിച്ചു. കോര്‍ക്ക് സ്വദേശിയായ മേരി ഐകെന്‍ഹെദിന്റെ വിശുദ്ധ പദവിയിലേക്കുള്ള പ്രഖ്യാപനത്തിന് മുന്നോടിയായാണ് ഇത്. 

1787 ലാണ് ഐകെന്‍ഹെദ് ജനിച്ചത്. 1815 ല്‍ റിലീജിയസ് സിസ്റ്റര്‍ ഓഫ് ചാരിറ്റി എന്ന സംഘടന രൂപീകരിച്ചു.ഡബ്ലിനിലെ സെന്റ് വിന്‍സന്റ്‌സ് ആശുപത്രി ഉള്‍പ്പെടെ നിരവധി ആശുപത്രികളും ജീവകാരുണ്യ കേന്ദ്രങ്ങളും സ്ഥാപിച്ച സിസ്റ്റര്‍ മേരി ഐകെന്‍ഹെദ്‌നെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പുണ്യവതിയായി ജനങ്ങള്‍ കണ്ടിരുന്നു. മേരിയെ കൂടാതെ മറ്റു ആറു പേരെയും ഇന്നലെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ സിസ്റ്റര്‍ മേരി പാവപ്പെട്ടവരുടെ സ്വപ്നങ്ങള്‍ നിറവേറ്റി യിരുന്നു എന്ന് റിലീജിയസ് സിസ്റ്റര്‍ ഓഫ് ചാരിറ്റി അറിയിച്ചു.

അയര്‍ലണ്ട്, യുകെ, സ്‌കോട്ട്‌ലെണ്ട്, നൈജീരിയ, സാംബിയ, മലാവി, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം തുടരുമെന്നും സംഘടന അറിയിച്ചു 

Scroll To Top