Monday May 29, 2017
Latest Updates

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചാണെന്ന് പോലീസ്

സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചാണെന്ന് പോലീസ്

കോട്ടയം: പാല ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് മണ്‍വെട്ടി കൊണ്ട് തലയ്ക്കടിച്ചാണെന്ന് പോലീസിന് വ്യക്തമായി. സിസ്റ്ററെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന മണ്‍വെട്ടി കോണ്‍വെന്റിനകത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

മഠത്തിനുള്ളിലെ കോണിപ്പടിയുടെ അടിയില്‍ നിന്നാണ് രക്തം പുരണ്ട മണ്‍വെട്ടി ലഭിച്ചത്. പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന തരം ചെറിയ മണ്‍വെട്ടിയാണിത്. ഈ മണ്‍വെട്ടിയുടെ പിന്‍ഭാഗം കൊണ്ടാണ് സിസ്റ്റര്‍ അമലയുടെ തലയ്ക്കടിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മണ്‍വെട്ടി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മഠത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാവാം കൊലപാതകം നടത്തിയതെന്നും ഇവരെ കുറിച്ച് കൃതധായ ചില സൂചനകള്‍ ലഭച്ചിട്ടുണ്ടെന്നും എ.ഡി.ജി.പി. കെ.പത്മകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വെളുപ്പിനാണ് പാല കെ.എസ് ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള മഠത്തില്‍ ആറുപത്തിയൊന്‍പതുകാരിയായ സിസ്റ്ററെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അകത്തു നിന്നു പൂട്ടിയ തന്റെ മുറിയില്‍ നെറ്റിയില്‍ മുറിവേറ്റ്, ചോര വാര്‍ന്ന് കിടക്കുകയായിരുന്നു കാര്‍മല്‍ ആസ്പത്രിയിലെ നഴ്‌സ് കൂടിയായ സിസ്റ്റര്‍.

Scroll To Top