Sunday December 04, 2016
Latest Updates

സിസ്റ്റര്‍ അമല കേസിലെ പ്രതി മറ്റൊരു കന്യാസ്ത്രിയേയും കൊലപ്പെടുത്തിയെന്ന് പോലിസ് 

സിസ്റ്റര്‍ അമല കേസിലെ പ്രതി മറ്റൊരു കന്യാസ്ത്രിയേയും കൊലപ്പെടുത്തിയെന്ന് പോലിസ് 

കോട്ടയം: പാലാ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സതീഷ് ബാബു മറ്റൊരു കന്യാസ്ത്രീയേയും കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ്. ഈരാറ്റുപേട്ട ചേറ്റുതോട് എസ്.എച്ച്. മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയേയാണ്( 81)കൊലപ്പെടുത്തിയത്.കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. കൂടാതെ ഈ മഠത്തില്‍ നിന്ന് 70,000 രൂപയും മോഷ്ടിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ജേസ് മരിയയുടേത് സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

എന്നാല്‍ സതീശ് ബാബുവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സതീഷ് ബാബു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതിനോടൊപ്പം ഈരാട്ടുപേട്ടയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്ന് ആറു ലക്ഷം മോഷ്ടിച്ചതായും സതീഷ് ബാബു സമ്മതിച്ചിട്ടുണ്ട്. സിസ്റ്റര്‍ അമല കൊലക്കേസിലാണ് സതീഷ് ബാബുവിനെ ഹരിദ്വാറില്‍ വെച്ച് പിടികൂടുന്നത്. തുടര്‍ന്ന് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി നാട്ടിലെ്ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തെളിവെടുപ്പിനായി ഇന്നു കോട്ടയത്തെത്തിച്ചിരുന്നു.


Scroll To Top