Sunday December 11, 2016
Latest Updates

ചാരപ്രവര്‍ത്തനം! പ്രാവിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തു 

ചാരപ്രവര്‍ത്തനം! പ്രാവിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തു 

ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കപ്പെട്ടുവെന്ന സംശയത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍നിന്നെത്തിയ പ്രാവ് അറസ്റ്റിലായി. കാലില്‍ സംശയാസ്പദമായ രേഖകള്‍ കെട്ടിവച്ച നിലയിലെത്തിയ പ്രാവിനെ പഞ്ചാബിലെ പത്താന്‍കോട്ട് പൊലീസാണ്അറസ്റ്റ് ചെയ്തത്. ഉറുദുവിലെഴുതിയ സന്ദേശവും പാക്കിസ്ഥാനിലെ നരോവല്‍ ജില്ലയിലെ ഒരു ടെലിഫോണ്‍ നമ്പരും പ്രാവിന്റെ കാലില്‍ കെട്ടിവച്ചിരുന്നു.prav 1

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്നും നാലു കിലോമീറ്റര്‍ ഉള്ളിലുള്ള മന്‍വാല്‍ ഗ്രാമത്തിലെ രമേഷ് ചന്ദ്രയെന്നയാളുടെ വീട്ടുവളപ്പിലാണ് ‘ചാരന്‍’ പ്രാവ് പറന്നിറങ്ങിയത്. ഉറുദു സന്ദേശം കണ്ട് സംശയം തോന്നിയ ചന്ദ്രയുടെ 14 കാരനായ മകന്‍ പ്രാവുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും സംശയത്തിന്റെ പേരില്‍ പ്രാവിനെ കസ്റ്റഡിയില്‍ വച്ചിരിക്കുകയണെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് രാകേഷ് കൗശല്‍ പറഞ്ഞു.

ഇതാദ്യമായല്ല പാക്കിസ്ഥാന്‍ ഇന്ത്യയില്‍ ചാരപ്രവര്‍ത്തനത്തിനായി പ്രാവുകളെ ഉപയോഗിച്ചെന്ന ആക്ഷേപമുയരുന്നത്. മുന്‍പ് 2010 ലും സമാനമായ സംഭവത്തില്‍ ഒരു പ്രാവ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തും പ്രാവുകളെ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനം വ്യാപകമായിരുന്നു.ഒറ്റ നോട്ടത്തില്‍ കൌതുകകരമായ വാര്‍ത്ത സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. ട്വിറ്ററിലും മറ്റും പലര്‍ക്കും പക്ഷെ ഇത് നേരമ്പോക്കിനുള്ള വകയാണ്.

Scroll To Top