Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌പൈ വൈറസ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ സൗദിയും റഷ്യയുമെന്ന് എന്ന് പ്രമുഖ ഓണ്‍ലൈന്‍ സെക്യൂരിറ്റി സ്ഥാപനം

അയര്‍ലണ്ടിലെ സ്‌പൈ വൈറസ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ സൗദിയും റഷ്യയുമെന്ന് എന്ന് പ്രമുഖ ഓണ്‍ലൈന്‍ സെക്യൂരിറ്റി സ്ഥാപനം

ഡബ്ലിന്‍: അയര്‍ലണ്ടിലെ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളില്‍ നിന്ന് രഹസ്യം ചോര്‍ത്തുന്ന സ്‌പൈ വൈറസിന് പിന്നില്‍ വിദേശ ഗവണ്‍മെന്റുകളെന്ന് പ്രമുഖ ഓണ്‍ലൈന്‍ സെക്യൂരിറ്റി സ്ഥാപനം. പ്രമുഖ ഓണ്‍ലൈന്‍ സെക്യൂരിറ്റി സ്ഥാപനമായ സിമാന്‍ടെക് ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. അയര്‍ലണ്ടിലെ സൈബര്‍ ആക്രമണങ്ങളില്‍ 10 ശതമാനവും ഈ സ്ഥാപനത്തിനു നേരെ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങളാണ് നിരന്തരം സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരം സ്‌പൈ വൈറസ് ആക്രമണങ്ങള്‍ക്ക് പിന്നില്‍ വിദേശ ഗവണ്‍മെന്റുകളാണെന്നാണ് കണ്ടെത്തല്‍. 

റഷ്യയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമാണ് ലോകത്തെ സൈബര്‍ ആക്രമങ്ങളില്‍ പകുതിയും നടക്കുന്നത്. ഈ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതോ ഇന്ത്യയും അയര്‍ലണ്ടും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും. ഇന്ത്യയ്ക്കും അയര്‍ലണ്ടിനും പുറമേ മെക്‌സിക്കോ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ബെല്‍ജിയം, ഓസ്ട്രിയ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. ഈ രാജ്യങ്ങളിലെല്ലാം സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്ത്തിക്കുന്നത് റഷ്യന്‍ ഗവണ്മെന്റോ സൗദി ഗവണ്മെന്റോ ആണെന്നാണ് കണ്ടെത്തല്‍. 

എത്ര സുരക്ഷയുള്ള കമ്പ്യൂട്ടറുകളും ആക്രമിച്ച് ഏത് തരം ഡേറ്റയും കൈക്കലാക്കാന്‍ ശേഷിയുള്ള സ്‌പൈ വൈറസുകളാണ് ഇത്തരം സൈബര്‍ ആക്രമണങ്ങളില്‍ ഉപയോഗിക്കപ്പെടുന്നതെന്ന് സിമാന്‍ടെക് വെളിപ്പെടുത്തി. ഈ സൈബര്‍ ആക്രമണങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന സ്‌പൈ വൈറസുകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് മാത്രമേ ശേഷിയുള്ളൂ എന്നാണ് സിമാന്‍ടെക്കിന്റെ വിലയിരുത്തല്‍.

Scroll To Top