Sunday December 11, 2016
Latest Updates

ചൊവ്വാഴ്ച്ചത്തെ സ്പ്രിംഗ് സ്‌റേറ്റ്‌മെന്റില്‍ നഴ്‌സുമാര്‍ക്കടക്കം ശമ്പള വര്‍ധനവ് ഉണ്ടായേക്കും 

ചൊവ്വാഴ്ച്ചത്തെ സ്പ്രിംഗ് സ്‌റേറ്റ്‌മെന്റില്‍ നഴ്‌സുമാര്‍ക്കടക്കം ശമ്പള വര്‍ധനവ് ഉണ്ടായേക്കും 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നഴ്‌സുമാര്‍ അടക്കമുള്ള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രണ്ടു മുതല്‍ മൂന്നു ശതമാനം വരെയുള്ള ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകള്‍.
അടുത്ത ചൊവ്വാഴ്ച്ച പുറത്തിറക്കാനിരിക്കുന്ന സര്‍ക്കാരിന്റെ സ്പ്രിംഗ് സ്‌റേറ്റ്‌മെന്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.
ബജറ്റിനു മുമ്പേ വിവിധ തരത്തിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് ജനപിന്തുണ ആര്‍ജിക്കാനാണ് പതിവില്ലാത്ത വിധം ബജറ്റിനു മുമ്പേ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.ഒക്‌റ്റോബര്‍ മാസത്തിലെ ബജറ്റ് വരെ കാത്തിരുന്നാല്‍ ജനങ്ങള്‍ക്ക് മുമ്പിലവതരിപ്പിക്കാന്‍ പദ്ധതികള്‍ പോലും ഇല്ലാതെയാവുമെന്നു ഭരണ കക്ഷികള്‍ കരുതുന്നു.

ജലക്കരവും,പ്രോപ്പര്‍ട്ടി ടാക്‌സും അടക്കമുള്ള ജനവിരുദ്ധ നടപടികള്‍ ഉയര്‍ത്തിയ രോഷത്തെ തണുപ്പിക്കാനുള്ള നടപടികള്‍ സ്പ്രിംഗ് സ്‌റേറ്റ്‌മെന്റില്‍ ഉണ്ടായേക്കും.ടാക്‌സ് ഇളവുകളും ശമ്പള വര്‍ദ്ധനവും അടക്കമുള്ള മാര്‍ഗങ്ങളിലൂടെ എല്ലാ വിഭാഗം ജനങ്ങളെയും സന്തോഷിപ്പിക്കാന്‍ ഉള്ള മാര്‍ഗങ്ങളാവും സ്പ്രിംഗ് സ്‌റേറ്റ്‌മെന്റിന്റെ പ്രധാന ഘടകങ്ങള്‍. 

Scroll To Top