Monday June 25, 2018
Latest Updates

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ന്, അയര്‍ലണ്ടിന്റെ പോരാട്ടം ബംഗ്ലാദേശിനോട്

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ന്, അയര്‍ലണ്ടിന്റെ പോരാട്ടം ബംഗ്ലാദേശിനോട്

ഡബ്ലിന്‍ :ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലണ്ടിനോട് പരാജയപ്പെട്ട ഐറീഷ് പടയുടെ അടുത്ത പ്രതീക്ഷ ബംഗ്ലാദേശിനെ വീഴ്ത്തുന്നതിലാണ്. മഴ തടസ്സമായി നില്‍ക്കുന്നതിനാല്‍ കളി നടക്കുമോയെന്ന് വ്യക്തമല്ലെങ്കിലും ബംഗ്ലാദേശിനെ തളയ്ക്കാനുള്ള ദൃഢനിശ്ചയത്തിലാണ് അയര്‍ലണ്ടിന്റെ സേന.മാലാഹൈഡില്‍ രാവിലെ 10.45നാണ് കളി തുടങ്ങുക.രാവിലെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും മെറ്റ് ഏറാന്‍ ഇന്ന് മഴ സാധ്യതയും പ്രവചിച്ചിട്ടുണ്ട്.

ന്യൂസിലണ്ടിനെതിരെ നടന്ന പോരാട്ടത്തില്‍ സിമി സിംഗും അയര്‍ലണ്ടിനെതിരെ പൊരിഞ്ഞു കളിച്ചിരുന്നു.എന്നിരുന്നാലും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. അതിനാല്‍ ഇന്ന് സിമി കളിക്കാനിറങ്ങുമോയെന്ന് വ്യക്തമായിട്ടില്ല.

Scroll To Top