Monday September 25, 2017
Latest Updates

കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം പിടിയ്ക്കാനൊരുങ്ങി സി പി എം ,ലക്ഷ്യം പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനവും,പഞ്ചായത്ത് തിരഞ്ഞെടുപ്പും 

കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണം പിടിയ്ക്കാനൊരുങ്ങി സി പി എം ,ലക്ഷ്യം പിണറായിയുടെ മുഖ്യമന്ത്രി സ്ഥാനവും,പഞ്ചായത്ത് തിരഞ്ഞെടുപ്പും 

കോട്ടയം:കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേയ്ക്ക് ചേക്കേറുമെന്നു സൂചനകള്‍.പി സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.മങ്ങിപോയ കെ എം മാണിയുടെ ഇമേജ് ഇനി പാര്‍ട്ടിയെ രക്ഷപ്പെടുത്തുകയില്ലെന്നാണ് ഈ വിഭാഗത്തിന്റെ കരുതല്‍.മാണിയേയും അത് വഴി പാര്‍ട്ടിയേയും അപമാനപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ചുട്ട മറുപടി കൊടുക്കാന്‍ മുന്നണി വിടുക തന്നെ വേണമെന്നാണ് ഭൂരിപക്ഷം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വികാരമെന്നാണ് ഇവര്‍ പറയുന്നത്.

കോണ്‍ഗ്രസിനും സി പി എമ്മിനും അടക്കമുളള പാര്‍ട്ടികള്‍ക്ക് രാഷ്ടീയ സംഭാവനകള്‍ ലഭിച്ചതിന്റെ കണക്കുകള്‍ ആദായ നികുതി വകുപ്പിന്റെ വെളിപ്പെടുത്തല്‍ പ്രകാരം തന്നെ കോടിക്കണക്കിന് രൂപയുടേതാണ്.എന്നാല്‍ ഇത്തരം സംഭാവനകള്‍ കേരളാ കോണ്‍ഗ്രസിന് ലഭിച്ചതായി കണക്കുകളില്‍ പറയുന്നില്ല. 

രാഷ്ടീയ പാര്‍ട്ടികള്‍ക്ക്   ലഭിച്ച സംഭാവനകളുടെ  കണക്കുകള്‍

fund 2

ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് പ്രവര്‍ത്തനചിലവിനായി സംഭാവനകള്‍ സ്വീകരിക്കാതെ സാധ്യമല്ല.ഇത്തരത്തില്‍ മാണി സ്വീകരിച്ച സംഭാവനകള്‍ പാര്‍ട്ടിയ്ക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്താത്തതാണ് കെ എം മാണിയ്ക്ക് വിനയായത് എന്നാണ് ഇവരുടെ വാദം.മാണി ഇത്തരം നിലപാട് തുടര്‍ന്നാല്‍ അപമാനം സഹിച്ച് ഐക്യമുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്.

സി പി ഐ എമ്മിലെ നേതൃ മാറ്റത്തോടെ പിണറായി വിജയനെ സംസ്ഥാന ഭരണനേതൃത്വത്തില്‍ എത്തിക്കാനുള്ള ലക്ഷ്യം അവരും ആരംഭിച്ചിട്ടുണ്ട് എന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍.കോടിയേരി ബാലകൃഷണന്‍ തലശ്ശേരി മണ്ഡലത്തിലെ എം എല്‍ എ സ്ഥാനം രാജിവെച്ച് പിണറായിയ്ക്ക് വഴിയൊരുക്കണം എന്നാണ് ഇവരുടെ വാദം.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പിണറായി വിജയനെ സഭയില്‍ എത്തിച്ച് ഭാവി മുഖ്യമന്ത്രി പദം ഉറപ്പാക്കണമെന്ന് സിപിഎമ്മില്‍ ഒരു വിഭാഗം ശക്തമായി ആവശ്യമുന്നയിക്കുന്നു.പക്ഷേ, ഈ വഴിക്കുള്ള നീക്കം പാര്‍ട്ടിയില്‍ ശക്തമാണ്.

കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പശ്ചാത്തലത്തില്‍ അദ്ദേഹം തലശ്ശേരി മണ്ഡലത്തിലെ നിയമസഭാംഗത്വം രാജിവയ്ക്കണമെന്ന് പിണറായി പക്ഷത്തെ ഒരു വിഭാഗം അനൗദ്യോഗികമായി ആവശ്യമുന്നയിച്ചിട്ടുണ്ടത്രേ.ഇ.കെ നായനാര്‍ക്ക് ശേഷം കണ്ണൂരില്‍ നിന്നുള്ള മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായിയെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്.

കേരളാ കോണ്‍ഗ്രസീലെ ഒരു വിഭാഗത്തിന്റെയെങ്കിലും പിന്തുണയില്ലാതെ ഒക്‌റ്റോബറില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും മധ്യതിരുവിതാംകൂറില്‍ മികച്ച വിജയം നേടാനാവില്ലെന്ന് സി പി എമ്മിനും നന്നായി അറിയാം.പ്രത്യേകിച്ച് ആലപ്പുഴ പാര്‍ട്ടി സമ്മേളനം ഉയര്‍ത്തിയ ഭീഷണിയുടെ പാശ്ചാത്തലത്തില്‍.

ഇതിനാല്‍ കൂടിയാണ് ഇടതു മുന്നണിയിലുള്ള കേരളാ കോണ്‍ഗ്രസ് ഘടകത്തിന്റെ നേതാവായ സ്‌കറിയാ തോമസിനെ മുന്നില്‍ നിര്‍ത്തി കേരളാ കോണ്‍ഗ്രസിലെ ഏതാനം എം എല്‍ എ മാരെ വരുതിയിലാക്കാനും അതുവഴി ഭരണം പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങള്‍ ഇടതു മുന്നണി നേതൃത്വം ആരംഭിച്ചിട്ടുള്ളത്.കെ എം മാണി ഒഴികെയുള്ള ആരെ വേണമെങ്കിലും കേരളാ കോണ്‍ഗ്രസില്‍ നിന്നും സ്വീകരിക്കാമെന്ന നിലപാടിലാണ് ഇപ്പോള്‍ ഇടതു മുന്നണി.എന്നാല്‍ കെ.എം. മാണിയെ പോലും എല്‍ഡിഎഫിലേക്ക് കൊണ്ടുവരുവാനുള്ള പരിശ്രമങ്ങളാണ് സി പി എം പിന്തുണയോടെ സ്‌കറിയാ തോമസ് ശ്രമിക്കുന്നതെന്ന് മുന്നണിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ എം പി പി സി തോമസ് വ്യക്തമാക്കുന്നത്.

എന്തായാലും വരും ദിവസങ്ങള്‍ കേരള രാഷ്ട്രീയത്തിന് നിര്‍ണ്ണായക ദിവസങ്ങള്‍ ആയിരിക്കും.നാല് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എം എല്‍ എ മാരെങ്കിലും സ്‌കറിയാ തോമസിന്റെ കേരളാ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാകുമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണിയിലെ ഒരു വിഭാഗവും.Scroll To Top