Sunday December 04, 2016
Latest Updates

ഉമ്മന്‍ ചാണ്ടിയേയും ആന്റണിയേയും,ചെന്നിത്തലയേയും തമ്മിലടിപ്പിക്കാനുള്ള സൃഷ്ടിയാണ് കത്ത് വിവാദമെന്ന് ആരോപണം:കളി ടോം വടക്കന്റേതെന്ന് മാധ്യമങ്ങള്‍ 

ഉമ്മന്‍ ചാണ്ടിയേയും ആന്റണിയേയും,ചെന്നിത്തലയേയും തമ്മിലടിപ്പിക്കാനുള്ള സൃഷ്ടിയാണ് കത്ത് വിവാദമെന്ന് ആരോപണം:കളി ടോം വടക്കന്റേതെന്ന് മാധ്യമങ്ങള്‍ 

ന്യൂഡല്‍ഹി: കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ എത്തിയ രമേശ് ചെന്നിത്തല ഇന്ന് സോണിയാ ഗാന്ധിയുമായും എ.കെ. ആന്റണിയുമായും കൂടിക്കാഴ്ച നടത്തും.
തന്റെ ഡല്‍ഹി സന്ദര്‍ശനം വ്യക്തിപരമായ ആവശ്യത്തിനാണെന്നും ഇതില്‍ രാഷ്ട്രീയമാനമൊന്നും കാണേണ്ടെന്നും ചെന്നിത്തല പറഞ്ഞു.അമേരിക്കയിലേക്കു പോകുന്ന വഴിക്ക് ഡല്‍ഹിയില്‍ ഇറങ്ങിയതാണെന്നാണ് രമേശിന്റെ വിശദീകരണം.
ഹൈക്കമാന്‍ഡിനു താന്‍ കത്തയച്ചില്ലെന്നു പറയുന്ന രമേശ് ചെന്നിത്തല പക്ഷേ, കത്തില്‍ പറയുന്ന കാര്യങ്ങളോടു യോജിക്കുന്നുണ്ട്.
22ന് ഹൈക്കമാന്‍ഡുമായി ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടക്കും. ചെന്നിത്തല യുഎസിനു പുറപ്പെടുമെന്നതിനാല്‍ 22നു നടക്കേണ്ട ചര്‍ച്ച മാറ്റിവയ്ക്കാനുള്ള സാധ്യതയുമുണ്ട്.
ഇതേസമയം, കത്തിനു പിന്നില്‍ ടോം വടക്കനാണെന്നും ശ്രുതിയുണ്ട്.കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കിയ കത്തു വിവാദത്തിനു പിന്നില്‍ എഐസിസി മാദ്ധ്യമ വിഭാഗം സെക്രട്ടറിയും മലയാളിയുമായ ടോം വടക്കനാണെന്നു ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.എ, ഐ ഗ്രൂപ്പുകളെ തമ്മില്‍ തല്ലിച്ചു ചോര കുടിക്കാന്‍ വടക്കന്‍ നടത്തിയ തന്ത്രമാണ് ഇപ്പോള്‍ തിരിഞ്ഞടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ടോം വടക്കന്‍ സീറ്റിനായി ശ്രമിച്ചിരുന്നു. പക്ഷേ, രണ്ടു ഗ്രൂപ്പുകളും അദ്ദേഹത്തെ പരിഗണിച്ചില്ല. വരുത്തനെന്ന ലേബല്‍ ചാര്‍ത്തി അകറ്റി നിര്‍ത്തുകയായിരുന്നു.ഇപ്പോഴാകട്ടെ, ഉമ്മന്‍ ചാണ്ടിക്കു ക്ഷീണകാലമാണ്. രമേശിന്റെ പേരില്‍ കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു കൊടുത്തുകൊണ്ട്, അവസരം മുതലെടുത്ത് ഉമ്മന്‍ ചാണ്ടി പക്ഷത്ത് എത്താന്‍ വടക്കന്‍ നടത്തിയ നീക്കമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നാണ് പറയപ്പെടുന്നത്.

ഉമ്മന്‍ ചാണ്ടിയോട് മുതിര്‍ന്ന നേതാവ് എകെ ആന്റണി ഒട്ടും രസത്തിലല്ല. ഈ അവസരത്തില്‍ ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ ഒരു പിടിവള്ളി തന്നില്‍ കാണുമെന്നും വടക്കന്‍ കണക്കുകൂട്ടി.
കത്തു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ഭാഗം ന്യായീകരിക്കാനായി രമേശ് ഇന്നു തന്നെ ഡല്‍ഹിക്ക് എത്തുന്നുണ്ട്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ കാണാന്‍ രമേശ് സമയം ചോദിച്ചിട്ടുണ്ട്.കത്തു വ്യാജമെന്ന് രമേശ് പറഞ്ഞതോടെ വിശദമായ അന്വേഷണം വേണമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ വിഎം സുധീരനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി , രമേശ് ചെന്നിത്തല, വി എം സുധീരന്‍ എന്നിവരോട് 22ന് ഡല്‍ഹിയില്‍ എത്താന്‍ ഹൈക്കമാന്‍ഡ് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു.പക്ഷേ, ഇപ്പോഴത്തെ സംഭവവികസങ്ങള്‍ സോണിയയെയും രാഹുലിനെയും പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇരുവരും കുറ്റക്കാര്‍ക്കെതിരേ തിരിയുമെന്നാണ് സൂചന.







Scroll To Top