Saturday September 23, 2017
Latest Updates

ബോണ്ടാ മുതല്‍ ദോശയും ചമ്മന്തിയും വരെ! ലൂക്കനിലെ ‘സ്‌പൈസ് ഗേള്‍സ്’ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ഇക്കൊല്ലവും ചായക്കടയുമായിയെത്തും, ആസ്വദിക്കാം ഒരു നാടന്‍ ചായക്കടാനുഭവം!

ബോണ്ടാ മുതല്‍ ദോശയും ചമ്മന്തിയും വരെ! ലൂക്കനിലെ ‘സ്‌പൈസ് ഗേള്‍സ്’ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ഇക്കൊല്ലവും ചായക്കടയുമായിയെത്തും, ആസ്വദിക്കാം ഒരു നാടന്‍ ചായക്കടാനുഭവം!

ഡബ്ലിന്‍:ലൂക്കനിലെ ‘SPICE GIRLS’ എന്ന മലയാളി വനിതകളുടെ കൂട്ടായ്മയാണ്,കഴിഞ്ഞ വര്‍ഷത്തിലെ പോലെ തന്നെ ഇത്തവണയും അതി രുചികരമായ തനി നാടന്‍ പാചകകൂട്ടുകളുമായി, വീട്ടില്‍ പാചകം ചെയ്യുന്ന പലഹാരങ്ങള്‍ ഉള്പടുത്തി ലൂക്കന്‍ വില്ലേജില്‍ ‘ചായക്കട’യൊരുക്കുന്നത്ma-ma2

കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ചായക്കടകള്‍ മലയാളിയെസംബന്ധിച്ചിടത്തോളം ഗൃഹാതിരത്വം ഉണര്‍ത്തുന്ന ഒരോര്‍മ്മയാണ്.

പരിപ്പുവട,ബോണ്ട,പഴംപൊരി,മുതല്‍ ദോശയുംചമ്മന്തിയും,പൊറോട്ടയും ഇറച്ചിയും വരെ ലഭിക്കുന്ന കൊതിയേറിയ ഒരു അനുഭവംകൂടിയാണ് കേരളത്തിലെ ചായക്കട കാഴ്ചകള്‍.

ചായക്കടയുടെ കൂടുതല്‍ വിശേഷങ്ങള്‍ കണ്ടറിയാന്‍,18ന് ശനിയാഴ്ച ഏവരെയും ലൂക്കന്‍ വില്ലേജിലേയ്ക്ക് ക്ഷണിക്കുന്നതായി ‘സ്‌പൈസ് ഗേള്‍സ്’ അറിയിക്കുന്നു

Scroll To Top