Sunday December 04, 2016
Latest Updates

വമ്പിച്ച ഡിസ്‌കൌണ്ട് ഓഫറുകളുമായി സ്‌പൈസ് ജെറ്റ്

വമ്പിച്ച ഡിസ്‌കൌണ്ട് ഓഫറുകളുമായി സ്‌പൈസ് ജെറ്റ്

കനത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നട്ടം തിരിഞ്ഞ ആഭ്യന്തര വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് തങ്ങളുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളുമായി രംഗത്ത്.

പത്താം വാര്‍ഷികത്തെ ഓര്‍മിപ്പിക്കുന്ന 1010 മുതല്‍ മികച്ച നിരക്കുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനാണ് കമ്പനി ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നത്. 2015 ജൂലൈ ഒന്നു മുതല്‍ ഒക്ടോബര്‍ 15 വരെയാണ് ഓഫറിന്റെ കാലയളവ്. ഇതിനായി ബുക്ക് ചെയ്യുന്നതിനുള്ള ഡിസ്‌കൌണ്ട് സെയില്‍ ഇന്ന് അര്‍ധരാത്രിവരെ നീളുമെന്ന് അധികൃതര്‍ അറിയിച്ചു.

നഷ്ടം വര്‍ദ്ധിച്ചുകൊണ്ടിരുന്ന സംരംഭത്തില്‍ കൂടുതല്‍ പണം മുടക്കാന്‍ സണ്‍ടിവി മേധാവികൂടിയായ സ്‌പൈസ് ജെറ്റ് സംരംഭകന്‍ കലാനിധി മാരന്‍ വിസമ്മതിച്ചതോടെ ഫെബ്രുവരി പകുതി മുതല്‍ കമ്പനിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. വാടകയിനത്തില്‍ നല്‍കേണ്ട തുക നല്‍കാതെ വന്നപ്പോള്‍ പാട്ടം നല്‍കിയ കമ്പനികള്‍ വിമാനങ്ങള്‍ തിരികെവാങ്ങി. ഇതോടെ കമ്പനിക്ക് സര്‍വീസുകളും ജീവക്കാരുടെ എണ്ണവും ഗണ്യമായി കുറയ്‌ക്കേണ്ടി വന്നിരുന്നു.

പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സഹസംരംഭകായ അജയ് സിംഗിന്റെ നേതൃത്വത്തില്‍ പുതിയ ആശയങ്ങളും പദ്ധതികളുമായി തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ സ്‌പൈസ് ജെറ്റ്.

Scroll To Top