Monday December 05, 2016
Latest Updates

സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് നാല് സ്ഥാനാര്‍ഥികള്‍:വിപ്പ് പ്രശ്‌നത്തില്‍ തട്ടി സ്വതന്ത്രര്‍ ഇടഞ്ഞു,സര്‍ക്കാര്‍ രൂപീകരണം നീളും

സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് നാല് സ്ഥാനാര്‍ഥികള്‍:വിപ്പ് പ്രശ്‌നത്തില്‍ തട്ടി സ്വതന്ത്രര്‍ ഇടഞ്ഞു,സര്‍ക്കാര്‍ രൂപീകരണം നീളും

ഡബ്ലിന്‍:പുതിയതായി രൂപീകരിച്ച ഐറിഷ് പാര്‍ലിമെന്റിന്റെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാര്ച്ച് 10 ന് വ്യാഴാഴ്ച്ച നടത്തപ്പെടും.
ഫിനഗേലിന്റെ വിക്ലോയില്‍ നിന്നുള്ള ടി ഡി ആണ്ട്രൂ ഡോയല്‍,ഷിന്‍ ഫെയിന്റെ കെവിന്‍ ഓ കോളിന്‍ (കാവന്‍)ഷോണ്‍ ഫെര്‍ഹൈല്‍*(ഫിയനാ ഫാള്‍)എന്നിവരെ കൂടാതെ ഡബ്ലിന്‍ സെന്ട്രളില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി മരീന്‍ ഓ സുള്ളിവന്‍ എന്നിവരുമാണ് രംഗത്തുള്ളത്.പുതിയ
ഡയല്‍ രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് രാഷ്ട്രീയ കക്ഷികളുടെ ശക്തി പരീക്ഷണത്തിനുള്ള വേദി കൂടിയാവും.സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് ഷിന്‍ഫെയിന്‍ പാര്‍ട്ടിയുടെ പിന്തുണ കൂടി നേടാനായാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി മരീന്‍ ഓ സുള്ളിവന്‍ സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെടും എന്ന സൂചനകളാണ് നിലവിലുള്ളത്.

എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആദ്യഘട്ട വോട്ടെടുപ്പില്‍ ആരും തിരഞ്ഞെടുക്കപ്പെടാന്‍ ഇടയില്ലെന്നും.
ഐക്യ സാധ്യതകള്‍ ഒന്നും കാണുന്നില്ലെന്നും ഫിനഗേല്‍ നേതാവ് എന്ട കെന്നി തന്നെ ഇന്നലെ വ്യക്തമാക്കി.എങ്കിലും കെന്നിയും ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ്,ലിയോ വരെദ്കര്‍ എന്നിവരും അടങ്ങുന്ന സംഘം സ്വതന്ത്രരും ചെറു പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

സ്വതന്ത്ര അംഗങ്ങള്‍ കൂടുതല്‍ വിലപേശലിനു തയാറെടുത്തതോടെ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലിരുന്ന ഫിനഗേലും ഫിയനാഫാളും നിരാശയിലാണ്.മുന്നണി രൂപീകരിച്ചാലും ആരുടെയും വിപ്പ് അനുസരിക്കാന്‍ തങ്ങള്‍ തയാറാവില്ലെന്നും പ്രശ്‌നാധിഷ്ടിതമായി ഓരോ വിഷയത്തിലും വോട്ടു രേഖപ്പെടുത്തും എന്ന നിലപാടില്‍ സ്വതന്ത്ര അംഗങ്ങള്‍ ഉറച്ചു നില്‍ക്കുന്നതാണ് പ്രധാന പാര്‍ട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന പ്രധാന കടമ്പ.

Scroll To Top