Wednesday December 07, 2016
Latest Updates

ഡയല്‍ ഇന്ന് ചേരും,സ്പീക്കറെ തിരഞ്ഞെടുക്കും :പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ശ്രമിക്കും!ഐറിഷ് പാര്‍ലിമെന്റില്‍ ഇന്ന് സംഭവിക്കുന്നത്…..

ഡയല്‍ ഇന്ന് ചേരും,സ്പീക്കറെ തിരഞ്ഞെടുക്കും :പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ശ്രമിക്കും!ഐറിഷ് പാര്‍ലിമെന്റില്‍ ഇന്ന് സംഭവിക്കുന്നത്…..

ഡബ്ലിന്‍:മുപ്പത്തി രണ്ടാമത് ഐറിഷ് പാര്‍ലമെന്റ് സമ്മേളനം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും.അനിശ്ചിതമായ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ ഭരണ സംവിധാനത്തെപ്പോലും നിര്‍ണ്ണയിക്കാനാവാത്ത സങ്കീര്‍ണ്ണതകളിലേയ്ക്ക് മാറ്റുകയാണെന്ന സൂചനകളാണ് ഉയരുന്നതെങ്കിലും എല്ലാ വിധ പരമ്പരാഗത ചട്ടവട്ടങ്ങളും പാലിച്ചു കൊണ്ടാണ് ഇന്ന് ഡയല്‍ യോഗം ചേരുന്നത്.

അയര്‍ലണ്ടിലെ സ്ത്രീപുരുഷന്മാരെ,ദൈവത്തിന്റെയും,മരിച്ചുപോയ പൂര്‍വ്വികരുടെയും നാമത്തില്‍ അവരില്‍ നിന്നും സ്വീകരിച്ച പാരമ്പര്യത്തിന്റെ പൗരത്വം സ്വീകരിക്കാനും ഐറിഷ് സ്വാതന്ത്ര്യത്തിന്റെ പതാക വാഹകരാവാനും പൊരുതാനും സാമാജികരെ ക്ഷണിക്കുന്ന സുപ്രധാനമായ ചടങ്ങ് 10.30 നു ആരംഭിക്കും.തുടര്‍ന്ന് സഭയ്ക്ക് ഒരു അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുവാന്‍ 158 ടി ഡി മാരോടും ഡയല്‍ ക്ലാര്‍ക്ക് അഭ്യര്‍ഥിക്കും.

തുടര്‍ന്ന് മുന്‍ഗണനാ ക്രമം അനുസരിച്ച് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ട് ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്യും.തികച്ചും രഹസ്യ സ്വഭാവത്തോടെ നടത്തുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടുന്നയാള്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടും.

സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ പിന്നിട് അംഗങ്ങളോട് സഭയുടെ നേതാവും പ്രധാനമന്ത്രിയുമായി ഒരാളെ തിരഞ്ഞെടുക്കുവാന്‍ അംഗങ്ങളോട് ആവശ്യപ്പെടും.

ഇപ്പോഴത്തെ വിവരം അനുസരിച്ച് ഫിനഗേല്‍ നേതാവ് എന്‍ട കെന്നി,ഫിയനാ ഫാള്‍ നേതാവ് മൈക്കില്‍ മാര്‍ട്ടിന്‍,ഷിന്‍ ഫെയിന്‍ നേതാവ് ജെറി ആഡംസ് എന്നിവരുടെ പേരുകള്‍ ആ സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കപ്പെടും.എന്നാല്‍ നിശ്ചിതമായ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തതിനാല്‍ ഇന്ന് തിരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ത്തിയാക്കാനാവില്ല.

അങ്ങനെയെങ്കില്‍ നിലവിലുള്ള പ്രധാനമന്ത്രി എന്‍ട കെന്നി അപ്പോള്‍ തന്നെ പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‌സിന്റെ വസതിയിലെത്തി വിവരങ്ങള്‍ ധരിപ്പിക്കും.സഭാ നേതാവിനെ(പ്രധാനമന്ത്രിയെ) തിരഞ്ഞെടുക്കാനാവാത്ത സാഹചര്യത്തില്‍ നിലവിലുള്ള കാവല്‍ മന്ത്രിസഭ തുടരാന്‍ പ്രസിഡണ്ട് ,എന്ടാ കെന്നിയോട് ആവശ്യപ്പെടും.

ഇന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ ആവില്ലായെന്ന് ഉറപ്പായിട്ടുണ്ട്.ഐറിഷ് രാഷ്ട്രീയം വീണ്ടും അസന്നിഗ്ഗ്ദാവസ്ഥയിലേയ്ക്ക് നീങ്ങുന്നു എന്ന് തന്നെ.

Scroll To Top