Sunday December 04, 2016
Latest Updates

വിവാഹ മോചനത്തിനായി നാല് വര്‍ഷം കാത്തിരിപ്പ് :’എളുപ്പ വഴികള്‍’ വേണമെന്ന് ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ് 

വിവാഹ മോചനത്തിനായി നാല് വര്‍ഷം കാത്തിരിപ്പ് :’എളുപ്പ വഴികള്‍’ വേണമെന്ന് ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ സാധാരണക്കാര്‍ക്ക് സ്വാതന്ത്ര്യം വര്‍ദ്ധിച്ചുകൊടുക്കണം എന്ന വിചാരവുമായി ജീവിക്കുന്ന ഒരു ജനസേവക ആരെന്നു ചോദിച്ചാല്‍ ആര്‍ക്കും രണ്ടുത്തരം ഉണ്ടാവില്ല.ഫ്രാന്‍സീസ് ഫിറ്റ്‌സ് ജരാല്‍ഡ് എന്ന നീതി ന്യായ മന്ത്രിതന്നെ.മലയാളികള്‍ ഏറെയുള്ള ലൂക്കന്‍ മേഖലയിലെ ടി ഡി കൂടിയായ മന്ത്രി ഫ്രാന്‍സീസ് സ്വവര്‍ഗ വിവാഹ നിയമത്തിനും മന്ത്രി വരേദ്കര്‍ക്കു മുമ്പേ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹമോചനത്തിനുള്ള കാലാവധി കുറയ്ക്കണം എന്ന ആവശ്യവുമായി മന്ത്രി തന്നെ മുന്നോട്ടു വന്നിരിക്കുന്നു. 

അയര്‍ലണ്ടില്‍ വിവാഹമോചനത്തിനായി നാലു വര്‍ഷം കാത്തിരിക്കണമെന്ന നിയമം പുന: പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡിന്റെ പക്ഷം.. നാലു വര്‍ഷം എന്ന നീണ്ട കാലയളവ് കുറയ്ക്കുന്നതിനെ പറ്റി ആലോചിക്കണം. കഴിഞ്ഞ 20 വര്‍ഷമായി വിവാഹ മോചന നിയമത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. 1996ല്‍ നിയമം പ്രാബല്യത്തിലായതിനു ശേഷം ഇത് ആദ്യമായാണ് പുന:പരിശോധയ്ക്ക് വിധേയമാക്കുന്നത്. ഇനി വൈകരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫ്രാന്‍സീസിന്റെ എളുപ്പവഴികള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെങ്കില്‍ പക്ഷെ കടമ്പകള്‍ ഏറെ കടക്കാനുണ്ട്.

നിലവിലെ നിയമം അനുസരിച്ച് ദമ്പതികള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനു മുമ്പ് കുറഞ്ഞത് നാലു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞ് ജീവിക്കണം. ദാമ്പത്യ ജീവിതം തകര്‍ന്നതിനു ഒരു വര്‍ഷത്തിനു ശേഷം മാത്രമേ തെളിവുകള്‍ സഹിതം നിയമപരമായി ബന്ധം പിരിയുന്നതിനു അപേക്ഷിക്കാന്‍ കഴിയൂ. പിന്നീട് വിവാഹ മോചനത്തിനുള്ള അന്തിമ തീരുമാനം നാലു വര്‍ഷത്തിനു ശേഷമേ ഉണ്ടാകൂ. 
പുതിയ നിയമം നടപ്പിലാക്കണമെങ്കില്‍ ജനഹിത പരിശോധന ആവശ്യമാണ്.

സിറ്റിസണ്‍സ് അസംബ്ലിയിലാണ് നിലവിലെ നിയമം പുന: പരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കേണ്ടതെന്ന സര്‍ക്കാരിന്റെ വക്താക്കള്‍ പറയുന്നത്. ആസന്നമായ പൊതു തിരഞ്ഞെടുപ്പില്‍ ഫിനഗേല്‍ അധികാരത്തില്‍ വന്നാല്‍ ഈ വിഷയത്തില്‍ ജനഹിത പരിശോധന നടത്തുമെന്ന് ഉറപ്പു തരണമെന്ന് മുന്‍ നിയമമന്ത്രി അലന്‍ ഷാറ്റര്‍ പറഞ്ഞു. 

Scroll To Top