Thursday September 21, 2017
Latest Updates

ഡബ്ലിനിലെ കാര്‍ യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കും,വേഗതാ നിയന്ത്രണം നടപ്പാക്കാന്‍ സര്‍ക്കാര്‍

ഡബ്ലിനിലെ കാര്‍ യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുക്കും,വേഗതാ നിയന്ത്രണം നടപ്പാക്കാന്‍ സര്‍ക്കാര്‍

ഡബ്ലിന്‍ :ഡബ്ലിന്‍ സിറ്റിയിലും സബര്‍ബന്‍ ഏരിയയിലും വാഹനമോടിക്കാവുന്ന പരമാവധി വേഗം മണിക്കൂറില്‍ 30 കി.മീ ആക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇക്കാര്യം പൊതുജനാഭിപ്രായത്തിന് വച്ചിരിക്കുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍.

10 വര്‍ഷം മുമ്പ് ഷോപ്പിങ് ഏരിയ, സെന്‍ട്രല്‍ ബിസിനസ് ഏരിയ എന്നിവിടങ്ങളിലെ പരമാവധി വേഗം 50ല്‍ നിന്നും മണിക്കൂറില്‍ 30 കി.മീ ആക്കി കൗണ്‍സില്‍ കുറച്ചിരുന്നു. 2011ല്‍ ഇത് വടക്ക് ബോള്‍ട്ടന്‍ സ്ട്രീറ്റ് വരെയും, തെക്ക് സെന്റ് സ്റ്റീഫന്‍സ് ഗ്രീന്‍ വരെയും, പടിഞ്ഞാറ് ചര്‍ച്ച് സ്ട്രീറ്റ് വരെയും, കിഴക്ക് ഗാര്‍ഡിനര്‍ സ്ട്രീറ്റ്-ഡോസണ്‍ സ്്രടീറ്റ് വരെയും ദീര്‍ഘിപ്പിച്ചിരുന്നു. ബാള്‍സ്ബ്രിഡിജിന്റെ ചില പ്രദേശങ്ങള്‍, റിങ്സെന്‍ഡ് ഏരിയ, മറിനോ എന്നിവിടങ്ങളിലെയും വേഗത 30 കി.മീ ആണ്.

ഈ വര്‍ഷം അവസാനത്തോടെ നിയന്ത്രണം നടപ്പില്‍ വരുത്താനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.

Scroll To Top