Sunday August 20, 2017
Latest Updates

റബറിന് 150 രൂപ താങ്ങുവില,അരിയ്ക്കും ഇന്ധനത്തിനും വില കൂടും : മാണിയുടെ ബജറ്റിന് ഇത്തവണ പകിട്ടില്ല ,ജനവിരുദ്ധമെന്നും ആക്ഷേപം 

റബറിന് 150 രൂപ താങ്ങുവില,അരിയ്ക്കും ഇന്ധനത്തിനും വില കൂടും : മാണിയുടെ ബജറ്റിന് ഇത്തവണ പകിട്ടില്ല ,ജനവിരുദ്ധമെന്നും ആക്ഷേപം 

തിരുവനന്തപുരം :റബറിന് 150 രൂപ താങ്ങുവില പ്രഖ്യാപിച്ച് കൊണ്ട് കെ എം മാണി അവതരിപ്പിച്ച ബജറ്റില്‍ മൈദ, ആട്ട, സൂചി, റവ എന്നിവക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയത് പരക്കെ പ്രതിഷേധം.പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയതും ശ്രദ്ധേയമായി 

പ്രതിപക്ഷ ബഹളത്തിനിടെ ധനമന്ത്രി കെഎം മാണി അവതരിപ്പിച്ചു സഭയുടെ മേശപ്പുറത്തു വച്ച ബജറ്റിലെ വിശദാംശങ്ങള്‍…

* ആഡംബര ബൈക്കുകള്‍ക്കും വാഹനങ്ങള്‍ക്കും നികുതി ഉയര്‍ത്തി. ഒരുലക്ഷം രൂപവരെ വിലവരുന്ന പുതിയ മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി നിലവിലുള്ള 6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായും ഒരു ലക്ഷത്തിനു മുകളില്‍ 2 ലക്ഷം രൂപ വിലവരുന്ന മോട്ടോര്‍സൈക്കിളുകളുടെ ഒറ്റത്തവണ നികുതി 8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായും 2 ലക്ഷത്തിനു മുകളില്‍ വിലവരുന്ന ആഡംബര ബൈക്കുകളുടെ ഒറ്റത്തവണ നികുതി 20 ശതമാനമായും വര്‍ദ്ധിപ്പിക്കും. ഇതുവഴി സര്‍ക്കാരിനു ഒരു വര്‍ഷം 100 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

* ദ്രവീകൃത പ്രകൃതി വാതകം(എല്‍.എന്‍.ജി)യെ ഒരു വര്‍ഷത്തേക്കു മൂല്യവര്‍ധിത നികുതിയില്‍നിന്ന് ഒഴിവാക്കി.
* വെളിച്ചെണ്ണക്കും പഞ്ചസാരക്കും വില കൂടും. ബീഡിക്ക് 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തും.
* പ്‌ളാസ്റ്റിക് ചൂല്, ബ്രഷ്, മോപ്‌സ് എന്നിവക്ക് അഞ്ചു ശതമാനം നികുതി ചുമത്തും.
* സ്റ്റാമ്പ് ഡ്യൂട്ടി കൂടും.
* പെട്രോള്‍ ഡീസലിന് 1 രൂപ സെസ്
* വെള്ളനാട് സ്‌കൂളിന് ജി കാര്‍ത്തികയന്റെ പേര് നല്‍കും. പുതുതായി നിര്‍മിക്കുന്ന ഹൈസ്‌കൂള്‍ കെട്ടിടത്തിന് 7 കോടി രൂപ.
* കുടുംബശ്രീക്ക് 122 കോടി
* 2009നു മുന്‍പു വിരമിച്ച മുതര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കു ക്ഷേമ പെന്‍ഷന്‍.
* ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവടിങ്ങളില്‍ നാലു പുതിയ പോളിടെക്‌നിക്കുകള്‍. ഏഴ് വൈറ്റ്‌നറ് പോളി ക്‌ളിനിക്കുകള്‍.
* ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഒരു കോടി രൂപ. വനിതാ തൊഴില്‍ സംരംഭകര്‍ ഷെഡ്യൂള്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പക്ക് മൂന്ന് വര്‍ഷത്തേക്ക് പലിശയിളവ്. ഇതിനായി 10 കോടി രൂപ.
* ബാങ്ക്, പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളിലൂടെ നേരിട്ടു ക്ഷേമ പെന്‍ഷനുകള്‍ നല്‍കും. ക്ഷേമ പദ്ധതികള്‍ക്ക് 2710 കോടി രൂപ.
* കിലയെ സര്‍വകലാശാലയായി ഉയര്‍ത്തും. പേറ്റന്റ് പ്രൊജക്റ്റിന് വേണ്ടി വിദ്യാര്‍ഥികളുടെ വായ്പ പലിശ അഞ്ച് വര്‍ഷത്തേക്ക് ഒഴിവാക്കും. ഉന്നത വിദ്യാഭ്യാസ മേഖലക്ക് 5 കോടി. ഉപരിപഠനത്തിനും ഗവേഷണത്തിനും സഹായമായി പ്രതിവര്‍ഷം 300000 രൂപ വരെ മൂന്നു വര്‍ഷത്തേക്കു വായ്പ അനുവദിക്കും.

* യുവജന സംരംഭകര്‍ക്ക് 50 കോടി. യുവാക്കള്‍, വനിതാ, പട്ടിക ജാതിപട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭത്തിന് 50 കോടി. യുവ സംരംഭകര്‍ക്ക് ആറു കോടിയുടെ സ്വീറ്റ് ഫണ്ട്.
* എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയുടെ ഭാഗമായി 488 കോടിയുടെ ഭവന നിര്‍മാണ പദ്ധതി. പുതുതായി മൂന്ന് ഭവന പദ്ധതികള്‍. 1.45 ലക്ഷം കുടുംബങ്ങള്‍ക്ക് 75000 ഫ്‌ളാറ്റുകള്‍. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 75000 വീടുകള്‍. ഭവന വായ്പ 50ശതമാനത്തില്‍ മുതല്‍ 75 ശതമാനം വരെ സര്‍ക്കാര്‍ തരിച്ചടക്കം. ഇതിനായി 180 കോടി ബജറ്റ് വിഹിതം. ഓരോ വാര്‍ഡിലും ഓരോ വീട്. ഇതിനായി 110 കോടി രൂപ. ഗൃഹ ശ്രീ പദ്ധതിക്ക് 20 കോടി. സൗഭാഗ്യ ഭവന പദ്ധതിക്ക് 10 കോടി.
* ഐ.ടി മേഖലഐ.ടി മേഖലക്ക് 475 കോടി രൂപ. മുനിലിപ്പാലിറ്റികളില്‍ എല്ലാവര്‍ക്കും സൗജന്യ വൈഫൈ. പഞ്ചായത്ത് വില്‌ളേജ് ഓഫീസുകളില്‍ വൈദ്യൂത ബോര്‍ഡിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് സൗകര്യം. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയാക്കും. സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും.
* എല്ലാവര്‍ക്കും സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്. ഇതുവഴി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍നിന്നു സേവനം ലഭിക്കും.
* അടിസ്ഥാന സൗകര്യ വികസനത്തിന് 25000 കോടി രൂപ ഇതിനു സഹായിക്കും. റോഡ് വികസനം, സബര്‍ബന്‍ റെയില്‍വേ, ലൈറ്റ് മെട്രോ, ഉള്‍നാടന്‍ ജലഗതാഗത വികസനം തുങ്ങിയവെക്കു മേല്‍പ്പറഞ്ഞ ഫണ്ടില്‍നിന്നു സഹായം.

* കൊച്ചി മെട്രോക്ക് 940 കോടി
* വിഴിഞ്ഞം പദ്ധതിക്ക് 600 കോടി
* നാളികേര മേഖലക്ക് 75 കോടി,
* നെല്ല് സംഭരണത്തിന് 200 കോടി


Scroll To Top