Thursday December 08, 2016
Latest Updates

ഫാ.ഉഴുന്നാലിലിന്റെ മോചനത്തിനായിയുള്ള പ്രാര്‍ഥനാനിയോഗമായി ഡബ്ലിനില്‍ ആദ്യവെള്ളിയാഴ്ച്ച ശുശ്രൂഷ

ഫാ.ഉഴുന്നാലിലിന്റെ മോചനത്തിനായിയുള്ള  പ്രാര്‍ഥനാനിയോഗമായി ഡബ്ലിനില്‍  ആദ്യവെള്ളിയാഴ്ച്ച ശുശ്രൂഷ

ഡബ്ലിന്‍: സീറോ മലബാര്‍ ചര്‍ച്ച് ആദ്യവെള്ളി ശുശ്രൂഷകള്‍ നാള ( ഏപ്രില്‍ 1) താല സെന്റ് മാര്ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 9 വരെ ആചരിക്കപ്പെടുന്നു.ആരാധനയും ദിവ്യബലിയര്‍പ്പണവും നൊവേനയും ഉണ്ടായിരിക്കും. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫാ .ജോര്‍ജ്ജ് കരിന്തോളില്‍ MCBS (ഡയറക്ടര്‍ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം കാലടി ,എറണാകുളം )ആയിരിക്കും
യെമനില്‍ ISS ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി ആദ്യവെള്ളി ആചരണ ശുശ്രൂഷയില്‍ പ്രത്യേക പ്രാര്‍ഥനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ് .സാധിക്കുന്ന എല്ലാവരും ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ പങ്കെടുത്ത് ഫാ .ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലയിന്‍മാരായ ഫാ . ജോസ് ഭരണിക്കുളങ്ങര ,ഫാ .ആന്റെണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
കേരളത്തിലെ 31 രൂപതകളും ഇന്ന് വ്യാഴാഴ്ച എല്ലാ കത്തോലിക്കാപള്ളികളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനയും പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് മുന്‍പില്‍ ആരാധനയും നടത്തിക്കൊണ്ട് ‘പ്രാര്‍ത്ഥനാദിനമായി ‘ആചരിച്ചു വരികയാണ്.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Scroll To Top