Tuesday December 06, 2016
Latest Updates

ആരും ക്രിസ്തുമസ് ഡിന്നര്‍ ഒരുക്കാനില്ലാത്തവര്‍ക്കായുള്ള വിരുന്ന് തൊണ്ണൂറാമത്തെ വര്‍ഷത്തിലേയ്ക്ക്

ആരും ക്രിസ്തുമസ് ഡിന്നര്‍ ഒരുക്കാനില്ലാത്തവര്‍ക്കായുള്ള വിരുന്ന് തൊണ്ണൂറാമത്തെ വര്‍ഷത്തിലേയ്ക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവനരഹിതര്‍ക്കുള്ള ക്രിസ്തുമസ് ഡിന്നര്‍ ഒരുങ്ങുന്നു.നൈറ്റ്‌സ് കൊളംബനാസ് ക്രിസ്തുമസ് കമ്മറ്റിയാണ് ഭവനരഹിതര്‍ക്ക് ക്രിസ്തുമസ് ഡിന്നര്‍ നല്‍കുന്നത്. ഇത് തൊണ്ണൂറാമാത്തെ വര്‍ഷമാണ് ഈ സംഘടന ഭവനരഹിതര്‍ക്കായി ക്രിസ്തുമസ് ഡിന്നര്‍ നല്‍കുന്നത്. 30,000 യൂറോ ചെലവഴിച്ച് ഒരുക്കുന്ന ഡിന്നര്‍ ഈ വര്‍ഷം 2500 പേര്‍ക്ക് ആഹാരം നല്‍കും. 

മുന്‍ വര്‍ഷങ്ങളില്‍ 1200 പേര്‍ക്കായിരുന്നു ഡിന്നര്‍ നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഈ സംഘടനയില്‍ നിന്ന് ക്രിസ്തുമസ് ഡിന്നര്‍ വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയായി. 500 ഭക്ഷണ പൊതികള്‍ ഡബ്ലിന്‍ ആര്‍ഡിഎസില്‍ വിതരണം ചെയ്യും.ബാക്കി സെന്റ് വിന്‍സെന്റ് ഡി പോള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ മുഖേന വിതരം ചെയ്യും.വിന്‍സെന്റ് ഡി പൊളിന് പുറമെ എലോണ്‍ , സിമോണ്‍ , ഏജ് ആക്ഷന്‍ എന്നീ സന്നദ്ധ സംഘടനകളും ഡബ്ലിന്‍ സിറ്റി കൌണ്‍സിലും ഡീപോള്‍ അയര്‍ലണ്ടും സമാനമായ മറ്റ് സംഘടനകളും ഭക്ഷണ വിതരണത്തില്‍ സഹകരിക്കുന്നുണ്ട്. 

60 ശതമാനം ഭക്ഷണ പൊതികളും വിതരണം ചെയ്യുന്നത് വിന്‍സെന്റ് ഡി പോള്‍ മുഖേനയായിരിക്കും.നാളെ (വ്യാഴാഴ്ച്ച ) രാവിലെ 11 മണിക്ക് ഡിന്നര്‍ വിതരണം ആരംഭിക്കും.പ്രത്യേകം ക്ഷണിക്കപ്പെടെണ്ട കാര്യമില്ല.ആര്‍ക്കും വന്നു പങ്കു ചേരാവുന്ന ഒരു വിരുന്നാണ് ഇത്. പരമ്പരാഗത ടര്‍ക്കി വിഭവം, ക്രിസ്തുമസ് പുഡ്ഡിംഗ്, ചായ, കാപ്പി, ശീതള പാനീയങ്ങള്‍ എന്നിവയും ഡിന്നര്‍ പൊതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിന്നര്‍ പൊതിക്ക് ഒപ്പം ലഭിക്കുന്ന ഗൂഡി ബാഗില്‍ ചോക്ലേറ്റ്, സാന്‍ഡ്വിച്ച് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുമസ് ഡേ ഡിന്നര്‍ ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്ത 300 സന്നദ്ധ പ്രവര്‍ത്തകരാണ് ഭക്ഷണ വിതരണത്തിന് സംഘടനയെ സഹായിക്കുന്നത്.

Scroll To Top