Tuesday December 06, 2016
Latest Updates

അയര്‍ലണ്ട് ദേശീയ ദിനാഘോഷത്തിന്റെ ലഹരിയിലേയ്ക്ക്:പാട്രിക്‌സ് ഡേ പരേഡ് 12 മണിയ്ക്ക് ആരംഭിക്കും

അയര്‍ലണ്ട് ദേശീയ ദിനാഘോഷത്തിന്റെ ലഹരിയിലേയ്ക്ക്:പാട്രിക്‌സ് ഡേ പരേഡ് 12 മണിയ്ക്ക് ആരംഭിക്കും

ഡബ്ലിന്‍ :നാടും നഗരവും ദേശീയ ദിനാഘോഷത്തിന്റെ ലഹരിയിലേയ്ക്ക് .വസന്ത സമാനമായ പ്രസന്ന കാലാവസ്ഥയോടെ സെന്റ് പാട്രിക്‌സ് ഡേ കടന്നു വന്നത് അര്‍ലണ്ടിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്നു. ഡബ്ലിനിലെ പരേഡ് കൂടുവാനായി മാത്രം പതിനായിരക്കണക്കിന്ടൂറിസറ്റുകള്‍ ഇത്തവണ രാജ്യത്ത് എത്തുമെന്നാണ് ടൂറിസം വ്യവസായിത്തിലേര്‍പ്പെട്ടവര്‍ കണക്കുകൂട്ടുന്നത്.

നഗരത്തിലെ ഹോട്ടലുകളില്‍ വാടക റൂമുകള്‍ ലഭ്യമാകുന്നില്ല.എങ്ങും തിരക്ക്.

രാജ്യത്ത് ഇന്ന് പ്രസന്നമായ കാലാവസ്ഥയാണ് ഉണ്ടാകുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.എന്നാല്‍ രാവിലെ ആകാശം മേഘാവൃതമാണ്.പതിവിനു വിപരീതമായി നേരിയ മൂടല്‍ മഞ്ഞും ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. താപനില ഒമ്പത് മുതല്‍ 12 ഡിഗ്രി സെല്‍ഷ്യല്‍ വരെയായിരിക്കും. ചിലയിടങ്ങളില്‍ ഉച്ചതിരിഞ്ഞ് ചെറിയ തോതില്‍ മഴയുണ്ടാകാനും സാധ്യതയുണ്ട്.

സെന്റ് പാട്രിക് ദിനവുമായി ബന്ധപ്പെട്ട് ഇന്ന് വിവിധ ആഘോഷ പരിപാടികളാണ് രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്.

പാര്‍ണല്‍ സ്‌ക്വെയര്‍ മുതല്‍ സെന്റ് പാട്രിക് കത്തിഡ്രല്‍ വരെയാണ് സെന്റ് പാട്രിക്‌സ് ഡേ പരേഡ്. അഞ്ചു ലക്ഷം പേര്‍ പരേഡില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡബ്ലിനില്‍ പരേഡിനോടനുബന്ധിച്ച് പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെ പരേഡിന്റെ റൂട്ടില്‍ പാര്‍ക്കിങ് നിരോധിച്ചു.വെസ്‌റ്റേണ്‍ വെ മുതല്‍ ഫെഡ്രിക് സ്ട്രീറ്റ് വരെയുള്ള റോഡുകള്‍ ഇന്ന് എട്ട് മുതല്‍ ഉച്ച തിരിഞ്ഞ് 2.30 വരെ അടച്ചിടും. ഡൊമിനിക് സ്ട്രീറ്റ് അപ്പര്‍, മൗണ്ട് ജോയ് സ്ട്രീറ്റ്, പാമെര്‍സ്റ്റണ്‍ പാലസ്, സെന്റ് മേരി പാലസ്, ഗ്രാന്‍ബൈ റോ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകീട്ട് അഞ്ച് വരെ ഗതാഗത നിയന്ത്രണമുണ്ട്.. സെന്റ് പാട്രിക്‌സ് ഡേ ആയ വ്യാഴാഴ്ച ഉച്ചവരെയാണ് ഈ നിയന്ത്രണം.

ബുധനാഴ്ച വൈകുന്നേരം 7 മണിമുതല്‍ ഈ റോഡുകളില്‍ പാര്‍ക്കിങ്ങും അനവദിക്കുന്നതല്ല. എന്നാല്‍ പരേഡ് റൂട്ടില്‍ ഉള്‍പ്പെടുന്ന റോഡുകള്‍ വ്യാഴാഴ്ച രാവിലെ 10 മണി വരെ തുറന്നിടും. പരേഡിനു ശേഷം ജനത്തിരക്ക് നിയന്ത്രിക്കാനായി പ്രത്യേക സേനയെയും ഇറക്കിയിട്ടുണ്ട്

Scroll To Top