Thursday January 19, 2017
Latest Updates

സ്‌പെയിനിന്റെ മൂക്കിന് പിടിച്ച് യൂറോപ്യന്‍ യൂണിയന്‍,ബജറ്റ് തിരുത്തിയെഴുതണം !

സ്‌പെയിനിന്റെ മൂക്കിന് പിടിച്ച് യൂറോപ്യന്‍ യൂണിയന്‍,ബജറ്റ് തിരുത്തിയെഴുതണം !

മാഡ്രിഡ് :ദേശീയ ബജറ്റ് തിരുത്തി എഴുതാന്‍ യൂറോപ്യന്‍ യൂണിയന്‍ സ്‌പെയിനിനോട് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയന്റെ കടുത്ത ചിലവാക്കല്‍ ടാര്‍ജറ്റുകള്‍ നേടാന്‍ നിലിവിലെ ബജറ്റിന് കഴിയാഞ്ഞതാണ് കാരണം.രണ്ട് മാസം കഴിഞ്ഞാല്‍ സ്‌പെയിന്‍ ദേശീയ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ് എന്നതും പ്രസക്തമാവുന്നു. 
ചിലവില്‍ കുറവ് വരുത്തുകയും നികുതി വര്‍ദ്ധിപ്പിക്കുകയും വേണം എന്ന യുറോപ്യന്‍ യൂണിയന്റെ സാമ്പത്തിക നിയമങ്ങള്‍ പാലിക്കാന്‍ ഡ്രാഫ്റ്റ് ബജറ്റിന് കഴിഞ്ഞിരുന്നില്ല. മൂന്ന് വര്‍ഷത്തെ മാന്ദ്യത്തിന് ശേഷം യൂറോ സോണില്‍ ഈ വര്‍ഷം അതിവേഗം വളരുന്ന ഒരു ശക്തിയായി സ്‌പെയിന്‍ ഉയിര്‍ത്തെഴുന്നേറ്റിരുന്നു. ബ്രസല്‍സിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍തുടര്‍ന്ന പാര്‍ട്ടിഡോ പാര്‍ട്ടി ഇലക്ഷനുമുമ്പായി ഡിസംബര്‍ 20 നടന്ന പോളില്‍ പ്രതിപക്ഷ കക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് പിന്നിലേക്ക് പോയിരുന്നു.

Scroll To Top