Monday May 29, 2017
Latest Updates

സ്‌പെയിനില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ പ്രകടനം നടത്തി 

സ്‌പെയിനില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 10 ലക്ഷം പേര്‍ പ്രകടനം നടത്തി 

ബാഴ്‌സിലോണിയ :കാറ്റലോണിയയിലെ സെഷനിസ്‌ററ് മേഖലയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 10 ലക്ഷം പേരുടെ വന്‍പ്രകടനം. സ്‌പെയിനിലെ പൊതു തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കേയാണ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ കാറ്റലന്‍ നാഷണല്‍ ഡേയുടെ ദിവസം നടന്ന ഈ പ്രകടനം അരങ്ങേറിയത്. ‘സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം മുഴക്കി ചുവപ്പും മഞ്ഞയും നിറമുള്ള കാറ്റലന്റെ പതാക വീശി നഗരത്തിലേക്കുള്ള പ്രധാന റോഡിലൂടെ മാര്‍ച്ച് ചെയ്ത പ്രകടനക്കാര്‍ സപ്തംബര്‍ 27 ന്റെ റീജിയണല്‍ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യനു വേണ്ടി ചെയ്യപ്പെടാന്‍ പോകുന്ന വോട്ടുകളാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ചുവപ്പും നീലയും മഞ്ഞയും നിറങ്ങളുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ പ്രകടനക്കാര്‍ കാറ്റലന്റെ സ്വാതന്ത്ര്യ പതാകയെ അനുസ്മരിപ്പിക്കുന്ന മൊസൈക്ക് ഒരുക്കിയപ്പോള്‍ ചിലര്‍ മനുഷ്യ പിരമിഡുകള്‍ തീര്‍ത്തു. ആദ്യം 5 ലക്ഷം പേര്‍ മാത്രമാണ് പ്രകടനത്തില്‍ പങ്കെടുക്കാമെന്ന് സംഘാടകരോട് സമ്മതിച്ചിരുന്നത് എന്നാല്‍ തെരുവിലൂടെ പ്രകടനമായി കടന്ന് പോയവര്‍ 14 ലക്ഷം വരും എന്നാണ് പോലീസിന്റെ കണക്ക്. 

Scroll To Top