Friday December 09, 2016
Latest Updates

ബുര്‍ജ് ഖലീഫയുടെ 20 ഇരട്ടി പൊക്കവുമായി കാനഡയുടെ സ്‌പേസ് ടവര്‍ വരുന്നു …

ബുര്‍ജ് ഖലീഫയുടെ 20 ഇരട്ടി പൊക്കവുമായി കാനഡയുടെ സ്‌പേസ് ടവര്‍ വരുന്നു …

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫയേക്കാള്‍ 20 മടങ്ങ് ഉയരമുള്ള ടവര്‍ വരുന്നു. സ്‌പേസ് ടവര്‍ എന്ന പേരില്‍ 19.3 കിലോമീറ്റര്‍ ടവര്‍ നിര്‍മ്മിക്കാനാണ് പദ്ധതി. കാനഡയിലെ സ്വകാര്യസ്ഥാപനമായ ത്രോത്ത് ടെക്‌നോളജിയാണ് പദ്ധതിക്കു പിന്നില്‍.

ടവറിനു മുകളില്‍ നിന്ന് ബഹിരാകാശ വാഹനങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കാന്‍ കഴിയുമെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്. ടവറിലേക്ക് ബഹിരാകാശ വാഹനങ്ങള്‍ക്ക് തിരിച്ചിറങ്ങാനും സാധിക്കും.

ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് പദ്ധതി. കോടികള്‍ മുതല്‍ മുടക്കുള്ള പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സ്ഥാപനം.

Scroll To Top