Friday January 19, 2018
Latest Updates

പ്രോപ്പര്‍ട്ടി ടാക്‌സ് :സൗത്ത് ഡബ്ലിനില്‍ 15 ശതമാനം കുറച്ചു 

പ്രോപ്പര്‍ട്ടി ടാക്‌സ് :സൗത്ത് ഡബ്ലിനില്‍ 15 ശതമാനം കുറച്ചു 

ലൂക്കന്‍ :പ്രോപ്പര്‍ട്ടി ടാക്‌സ് 15 ശതമാനം കുറയ്ക്കാന്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ തീരുമാനിച്ചു. 2016ലെ പ്രോപ്പര്‍ട്ടി ബില്ലുകളില്‍ ഇത്ര അധികം കുറവ് വരുത്തുന്ന, രാജ്യത്തെ ആദ്യ കൗണ്‍സിലാണ് സൗത്ത് ഡബ്ലിന്‍. 34 കൗണ്‍സിലര്‍മാര്‍ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഇന്‍ഡിപെന്‍ഡന്റ് അലയന്‍സിന്റെ പോള്‍ ഗോഗാര്‍ട്ടി മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷവും ഇതേ തീരുമാനം തന്നെ എടുത്തിരുന്നതിനാല്‍, ഡബ്ലിന്‍ നിവാസികള്‍ക്കുള്ള പ്രോപ്പര്‍ട്ടി ടാകസ് ബില്ലുകള്‍ മാറ്റമില്ലാതെ തുടരും. 220 മില്യണ്‍ യൂറോ ആണ് കൗണ്‍സില്‍ വരും വര്‍ഷം നികുതി വരവ് ഇനത്തില്‍ ലക്ഷ്യം വെക്കുന്നത്. 

ഇതൊരു വലിയ ബജറ്റ് ആണെന്നും, വീട് ഉടമകള്‍ക്ക് കൂടുതല്‍ നികുതി ഭാരം നല്‍കാന്‍ അവസരമുള്ള സാഹചര്യത്തില്‍ തങ്ങള്‍ അതിനു വേണ്ടി നിലകൊള്ളുക യാണെന്നും എന്നും ഫിനെഗേല്‍ നേതാവായ വില്ല്യം ലാവെല്ലെ അറിയിച്ചു. 

Scroll To Top